റൊണാൾഡോയുടെ സാന്നിധ്യം ടീമിനെ ബാധിച്ചു തുടങ്ങി,താരത്തെ യുണൈറ്റഡ് പോകാൻ അനുവദിക്കുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൻ താല്പര്യപ്പെടുന്നു എന്നുള്ള കാര്യം നേരത്തെ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനെ അറിയിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ കൈവിടാൻ ഒരുക്കമായിരുന്നില്ല. തന്റെ പദ്ധതികളിൽ റൊണാൾഡോക്ക് ഇടമുണ്ട് എന്നായിരുന്നു ടെൻ ഹാഗ് പറഞ്ഞിരുന്നത്.

പ്രീ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും വിജയിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. എന്നാൽ യുണൈറ്റഡിന്റെ പ്രകടനം പിന്നീട് നിറംമങ്ങി. ഒടുവിൽ പ്രീമിയർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങി.ബ്രയിറ്റണും ബ്രന്റ്ഫോർഡുമായിരുന്നു യുണൈറ്റഡിനെ കീഴടക്കിയത്.

കഴിഞ്ഞ മത്സരത്തിൽ ഉടനീളം ടീമിനോടുള്ള നീരസവും അസ്വാരസവും റൊണാൾഡോ കളത്തിൽ പ്രകടിപ്പിച്ചിരുന്നു. തോൽവിക്ക് മറ്റുള്ളവരെ പഴിചാരുന്ന രൂപത്തിലായിരുന്നു റൊണാൾഡോയുടെ പ്രവർത്തികൾ. ഇത് യുണൈറ്റഡിൽ പ്രശ്നങ്ങൾ ഉളവാക്കിയിട്ടുണ്ട്. റൊണാൾഡോ യുണൈറ്റഡിൽ തുടരുന്നതിനോട് സഹതാരങ്ങളിൽ പലർക്കും എതിർപ്പുണ്ട്.

മാത്രമല്ല യുണൈറ്റഡ് അധികൃതർ തന്നെ ചില നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യം ടീമിനെ നെഗറ്റീവായി ബാധിക്കുന്നു എന്നാണ് യുണൈറ്റഡ് കണ്ടെത്തിയിരിക്കുന്നത്. റൊണാൾഡോയെ ഒഴിവാക്കാതെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല എന്ന ഒരു പേടിയും യുണൈറ്റഡിന് ഉണ്ട്. റൊണാൾഡോക്ക് പകരക്കാരൻ ഇല്ലാത്തതും ക്ലബ്ബിന് തിരിച്ചടിയാണ്.പക്ഷേ എല്ലാവരും മികച്ച പ്രകടനം നടത്തിക്കൊണ്ട് റൊണാൾഡോയുടെ വിടവ് നികത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയും യുണൈറ്റഡിനുണ്ട്. ഇതൊക്കെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ മാധ്യമമായ BBC യാണ്.

ചുരുക്കത്തിൽ റൊണാൾഡോയെ ഈ ട്രാൻസ്ഫർ ജാലകത്തിൽ പോകാൻ യുണൈറ്റഡ് അനുവദിച്ചേക്കും. അതാണ് ആത്യന്തികമായി കൊണ്ട് BBC കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അനുയോജ്യമായ ക്ലബ്ബ് കണ്ടെത്തുക എന്നുള്ളത് റൊണാൾഡോക്ക് വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. പക്ഷേ യുണൈറ്റഡ് കൂടി താരത്തെ കൈവിടുന്ന ഒരു നിലയിലാണ് നിലവിൽ കാര്യങ്ങൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *