റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി വിസ്മയം തീർത്ത് ഹാലന്റ്.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. പതിവുപോലെ സൂപ്പർ താരം ഏർലിംഗ് ഹാലന്റ് ഇരട്ട ഗോളുകൾ നേടി. ശേഷിച്ച ഗോൾ ജോൺ സ്റ്റോൺസിന്റെ വകയായിരുന്നു.
തകർപ്പൻ ഫോമിലാണ് ഇപ്പോൾ ഹാലന്റ് കളിച്ചുകൊണ്ടിരിക്കുന്നത്.ഓരോ മത്സരങ്ങളിലും അദ്ദേഹം ഗോളടിച്ച് തിമിർക്കുകയാണ്.ഇന്നലെ ആദ്യപകുതിയിൽ തന്നെ അദ്ദേഹം ഇരട്ട ഗോളുകൾ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ ഹാലന്റിനെ പിൻവലിക്കുകയും ചെയ്തു.
ഏതായാലും ഈ ഈ സീസണിൽ ഇപ്പോൾ ആകെ 47 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്. 40 മത്സരങ്ങളിൽ നിന്നാണ് ഹാലന്റ് 47 ഗോളുകൾ നേടിയിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമായി 32 ഗോളുകളും അഞ്ച് അസിസ്റ്റുകളും താരത്തിന്റെ പേരിൽ ഉണ്ട്.
Erling Haaland has equalled Ronaldo's personal best tally for goals in a single club season:
— Squawka (@Squawka) April 15, 2023
20-year-old R9 in 1996/97:
◎ 49 games
◉ 47 goals
22-year-old Haaland in 2022/23:
◎ 40 games
◉ 47 goals
Goalscoring greatness. 🙌 pic.twitter.com/w5486BWubd
ഹാലന്റ് ഇപ്പോൾ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയുടെ ഒരു റെക്കോർഡിനൊപ്പം എത്തിയിട്ടുണ്ട്. അതായത് ഒരു ക്ലബ്ബിന് തന്റെ കരിയറിൽ റൊണാൾഡോ പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനം 1996/97 സീസണിൽ ആണ്. കേവലം 20 വയസ്സ് മാത്രമുള്ള റൊണാൾഡോ ആ സീസണിൽ ബാഴ്സലോണക്ക് വേണ്ടി 47 ഗോളുകളാണ് നേടിയിരുന്നത്. 49 മത്സരങ്ങളിൽ നിന്നായിരുന്നു ഇത്രയധികം ഗോളുകൾ നേടിയത്. ഈ റെക്കോർഡിനൊപ്പമാണ് ഹാലന്റ് എത്തിയിട്ടുള്ളത്.
ഏതായാലും റൊണാൾഡോയുടെ ഈ വ്യക്തിഗത റെക്കോർഡ് തകർക്കുക എന്നുള്ളത് ഹാലന്റിന് ബുദ്ധിമുട്ടുള്ള കാര്യമാവില്ല. അടുത്ത മത്സരത്തിൽ ഗോൾ നേടിക്കഴിഞ്ഞാൽ ഇത് തകർക്കാൻ ഹാലന്റിന് സാധിക്കും. ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബയേണിനെ യാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക.