റൊണാൾഡോയുടെ ഏജന്റുമായി ചർച്ച നടന്നു? ചെൽസി നൽകാൻ ഉദ്ദേശിക്കുന്ന ഓഫർ പുറത്ത്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ അദ്ദേഹം പരിശീലനത്തിന് വേണ്ടി യുണൈറ്റഡിൽ എത്തിയിട്ടില്ല. മാത്രമല്ല ക്ലബ്ബ് വിടാൻ അനുമതി തേടി എന്നുള്ള കാര്യം ഒട്ടുമിക്ക മാധ്യമങ്ങളും സ്ഥിരീകരിച്ചതാണ്.
എന്തായാലും പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നുള്ളത് പ്രധാനപ്പെട്ട മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോക്ക് വേണ്ടി ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
El equipo que prepara una oferta millonaria para llevarse a Cristiano Ronaldo
— TyC Sports (@TyCSports) July 7, 2022
En medio de los rumores de su salida y las ausencias a las prácticas, la prensa inglesa asegura que un gigante europeo propondría una gran suma de dinero por CR7.https://t.co/DoWyYbxSMo
ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലിയും റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസും തമ്മിൽ ഈയിടെ ഒരു ചർച്ച നടന്നു കഴിഞ്ഞു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ചർച്ചയ്ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഓഫർ നൽകാൻ ചെൽസി തീരുമാനിച്ചിരിക്കുന്നത്.16.5 മില്യൺ യുറോയായിരിക്കും താരത്തിനു വേണ്ടി ചെൽസി വാഗ്ദാനം ചെയ്യുക എന്നാണ് ലെ എക്യുപെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏതായാലും ചെൽസി ഒരു ഓഫർ നൽകിയാൽ യുണൈറ്റഡിന്റെ പ്രതികരണം എങ്ങനെയാകുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. താരത്തെ കൈവിടുന്നതിനോട് എറിക്ക് ടെൻ ഹാഗിനോ ക്ലബ് അധികൃതർക്ക് എതിർപ്പുകൾ ഇല്ല എന്നാണ് നിലവിൽ അറിയാൻ സാധിക്കുന്നത്.