റെഡ് കാർഡിൽ നിന്നും തല നാരിഴക്ക് രക്ഷപ്പെട്ട് റൊമേറോ,ഭ്രാന്തനെന്നും ഒരിക്കലും പഠിക്കാത്തവനെന്നും ആരോപണം!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ടോട്ടൻഹാമിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരമായ ക്രിസ്റ്റ്യൻ റൊമേറോ ക്ലബ്ബിന് വേണ്ടി ഈ മത്സരത്തിൽ കളിച്ചിരുന്നു. കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു.

തുടർന്ന് മൂന്ന് മത്സരങ്ങളിൽ റൊമേറോക്ക് പുറത്തിരിക്കേണ്ടിവന്നു. ആ സസ്പെൻഷൻ അവസാനിച്ചതിനുശേഷം കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തി രണ്ടാമത്തെ മത്സരമായിരുന്നു ഇത്.ഈ മത്സരത്തിൽ മറ്റൊരു റെഡ് കാർഡിൽ നിന്നും തല നാരിഴക്കാണ് റൊമേറോ രക്ഷപ്പെട്ടത്. എന്തെന്നാൽ മത്സരത്തിന്റെ 80ആം മിനിട്ടിൽ റൊമേറോ ന്യൂകാസിൽ താരം വിൽസനെ അതിഗുരുതരമായി ഫൗൾ ചെയ്തിരുന്നു.

എന്നാൽ റഫറി റൊമേറോക്ക് യെല്ലോ കാർഡ് നൽകുകയായിരുന്നു. പക്ഷേ അത് സ്ട്രൈറ്റ് റെഡ് കാർഡാണ് എന്നത് ആ ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. അത്രയേറെ മാരകമായ ഫൗളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.VAR പരിശോധിച്ചിട്ടും റൊമേറോക്ക് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. എന്നാൽ ഇതിനെതിരെ ഇപ്പോൾ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഫുട്ബോൾ നിരീക്ഷകരായ ഗാരി നെവിലും ജാമി റെഡ്നാപ്പും ഇതിനെതിരെ ആ സമയത്ത് തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഭ്രാന്തൻ എന്നാണ് ഗാരി നെവിൽ റൊമേറോയെ ആരോപിച്ചത്. ഒരിക്കലും പഠിക്കാത്തവനെന്ന് റെഡ്നാപ്പ് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും റെഡ് കാർഡിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് റോമേറോ. കാരണം വീണ്ടും കുറച്ച് അധികം മത്സരങ്ങളിൽ സസ്പെൻഷൻ ലഭിക്കേണ്ട ഫൗൾ തന്നെയാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.പക്ഷേ യെല്ലോ കാർഡ് ലഭിച്ചതും അദ്ദേഹത്തിന് തിരിച്ചടിയാണ്. കാരണം ഇനി ഒരു യെല്ലോ കാർഡ് കൂടി ലഭിച്ചാൽ അദ്ദേഹം തൊട്ടടുത്ത മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *