റെക്കോർഡ് പിറന്നു,എൻസോ ഫെർണാണ്ടസ് ഒടുവിൽ ചെൽസിയിൽ !
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരങ്ങളിൽ ഒരാളാണ് എൻസോ ഫെർണാണ്ടസ്.ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബായ ശ്രമങ്ങൾ നടത്തിയത്. എന്നാൽ ഇടക്കാലത്ത് അത് പൂർണ്ണമായും നിർത്തിവച്ചിരുന്നു.
പക്ഷേ വീണ്ടും ചെൽസി അവസാനത്തിൽ ശ്രമങ്ങൾ നടത്തി.ഒടുവിൽ ആ ശ്രമങ്ങൾ ഇപ്പോൾ ഫലം കണ്ടിരിക്കുന്നു.എൻസോ ഫെർണാണ്ടസിനെ അദ്ദേഹത്തിന്റെ ക്ലബ്ബായ ബെൻഫികയിൽ നിന്നും ഇപ്പോൾ ചെൽസി സ്വന്തമാക്കി കഴിഞ്ഞു.ഒരു റെക്കോർഡ് ട്രാൻസ്ഫർ ഫീ ആണ് അദ്ദേഹത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിട്ടുള്ളത്.
121 മില്യൺ യൂറോ ആണ് താരത്തിനു വേണ്ടി ചെൽസി നൽകിയിരിക്കുന്നത്.6 തവണകളായാണ് ഈ തുക അടക്കുക.ചെൽസിയുടെയും പ്രീമിയർ ലീഗിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫീ ആണ് ഈ അർജന്റീന താരത്തിന് നൽകപ്പെട്ടിരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ റിവർ പ്ലേറ്റിന് ഈ തുകയുടെ 25% ലഭ്യമാവുകയും ചെയ്യും.
Enzo Fernández, new Chelsea player! All documents are signed between the clubs with Benfica and player side on contract valid until June 2031 ✅🔵🇦🇷 #CFC
— Fabrizio Romano (@FabrizioRomano) January 31, 2023
Medical tests, done.
Payment in 6 installments — but £40m upfront. Boehly, Eghbalix board did it after mad 24h.
Here we go. pic.twitter.com/0wgbwYqU2c
2031 വരെയുള്ള ഒരു കരാറിലാണ് ഈ മിഡ്ഫീൽഡർ ഒപ്പു വെച്ചിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് എൻസോ ആയിരുന്നു.അതിനുശേഷം തകർപ്പൻ പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.ഏതായാലും ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി നിരവധി താരങ്ങളെയാണ് സ്വന്തമാക്കിയിട്ടുള്ളത്.