റെക്കോർഡുകൾ തകർക്കാൻ സലാക്ക്‌ മോട്ടിവേഷൻ ആവിശ്യമില്ല : ക്ലോപ്!

പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിനുള്ള ഒരുക്കത്തിലാണ് യുർഗൻ ക്ലോപിന്റെ ലിവർപൂൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തിൽ ബേൺലിയാണ് ലിവർപൂളിന്റെ എതിരാളികൾ.ആദ്യമത്സരത്തിൽ നോർവിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ പരാജയപ്പെടുത്താൻ ലിവർപൂളിന് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമായി സലായായിരുന്നു തിളങ്ങിയിരുന്നത്. മാത്രമല്ല പ്രീമിയർ ലീഗിൽ തുടർച്ചയായി അഞ്ചാം സീസണിലും ഓപ്പണിങ് ഡേയിൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ സലാക്ക്‌ കഴിഞ്ഞിരുന്നു.മാത്രമല്ല 159 മത്സരങ്ങളിൽ നിന്ന് 98 പ്രീമിയർ ലീഗ് ഗോളുകൾ താരം നേടിക്കഴിഞ്ഞു.100 ഗോളുകൾ എന്ന നേട്ടത്തിന്റെ അരികിലാണ് നിലവിൽ സലായുള്ളത്. ഏതായാലും സലായെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ യുർഗൻ ക്ലോപ്. റെക്കോർഡുകൾ തകർക്കാൻ സലാക്ക്‌ പ്രത്യേക മോട്ടിവേഷന്റെ ആവിശ്യമില്ല എന്നാണ് ക്ലോപ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റെക്കോർഡുകൾ തകർക്കാൻ വേണ്ടി സലാക്ക്‌ പ്രത്യേക മോട്ടിവേഷന്റെ ആവിശ്യമൊന്നുമില്ല.ഇത്തരം കാര്യങ്ങളെ കുറിച്ച് അദ്ദേഹം ബോധവാനാണ്.അദ്ദേഹം ഇതെല്ലാം ആസ്വദിക്കുകയാണ്.കഴിഞ്ഞ ആഴ്ച്ച അദ്ദേഹം തകർത്ത റെക്കോർഡിനെ കുറിച്ച് ഞാൻ അറിഞ്ഞില്ലായിരുന്നു.അദ്ദേഹത്തിന് സ്കോർ ചെയ്യാൻ പറ്റുന്ന അദ്ദേഹം സ്കോർ ചെയ്യാറുണ്ട്.ഗോളുകൾ നേടാൻ വേണ്ടി വളരെയധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.അതിൽ ഒരു സംശയവുമില്ല.അദ്ദേഹത്തിന്റെ ക്വാളിറ്റി പ്രകാരം,അദ്ദേഹത്തിന് ഇനിയും റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിയും.ലിവർപൂളിന്റെ ഏറ്റവും വലിയ ലെജൻഡുകളിൽ ഒരാൾ ആവാൻ അദ്ദേഹത്തിന് കഴിയുമെന്നുള്ള കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല.അത്കൊണ്ട് വലിയ കാര്യമൊന്നുമില്ല.ലെജൻഡ് ആവുക എന്നുള്ള ലക്ഷ്യത്തിൽ അല്ല മുന്നോട്ട് പോവേണ്ടത്. കരിയർ അവസാനിച്ചതിന് ശേഷമാണ് അക്കാര്യം തീരുമാനിക്കപ്പെടുക. സലാ നിലവിലെ രൂപത്തിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കപ്പെടുന്നത് ” ക്ലോപ് പറഞ്ഞു. ഇന്നത്തെ മത്സരത്തിലും സലായിൽ തന്നെയാണ് ലിവർപൂളിന്റെ പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *