റയലിന് ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് യോഗ്യതതും, ചെൽസിക്ക് ലഭിക്കാൻ പോവുന്നത് ഭീമൻ തുക

റയൽ മാഡ്രിഡിന് ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലഭിച്ചതോടെ കോളടിച്ചിരിക്കുന്നത് ചെൽസിക്കാണ്. ഹസാർഡിന്റെ ട്രാൻസ്ഫറിലൂടെയാണ് ചെൽസി ഭീമൻ തുക വാരാൻ പോവുന്നത്. ഹസാർഡിന്റെ ട്രാൻസ്ഫറിലെ ചില കരാറുകൾ പ്രകാരമാണ് ഈ തുക നീലപ്പടക്ക് ലഭിക്കാൻ പോവുന്നത്. ഹസാർഡ് ലാലിഗ കിരീടത്തിൽ പങ്കാളിയാവുകയോ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയോ ചെയ്യുകയാണെങ്കിൽ ഒരു നിശ്ചിത വിഹിതം തുക ചെൽസിക്ക് ലഭിക്കണമെന്നായിരുന്നു കരാർ. രണ്ടും യാഥാർഥ്യമായതോടെ നല്ലൊരു വിഹിതം തുക ചെൽസിക്ക് ലഭിക്കുമെന്നുറപ്പായി. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലായിരുന്നു ഹസാർഡ് ചെൽസിയിൽ നിന്ന് റയലിലേക്ക് കൂടുമാറിയത്. 91 മില്യൺ പൗണ്ടിന് (100 മില്യൺ യുറോ) പുറമെ ഇത്തരം വ്യവസ്ഥകൾ കൂടി അംഗീകരിച്ചാണ് റയൽ മാഡ്രിഡ്‌ സൂപ്പർ താരത്തെ ടീമിൽ എത്തിച്ചത്. ഈ സീസണിൽ പതിനാറ് ലാലിഗ മത്സരങ്ങൾ മാത്രമേ ഹസാർഡ് കളിച്ചിട്ടൊള്ളൂ. ഇതിൽ നിന്ന് ഒരു ഗോളും ആറ് അസിസ്റ്റും താരം നേടികഴിഞ്ഞു. അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും താരം കളിച്ചു കഴിഞ്ഞു.

ലാലിഗ നേടിയതോടെ റയലിൽ ചെൽസിക്ക് കരാർ പ്രകാരം ലഭിക്കുക 18 മില്യൺ പൗണ്ടാണ് (20 മില്യൺ യുറോ ). അതേസമയം റയൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയതോടെ ചെൽസിക്ക് ലഭിക്കുന്നത് 14 മില്യൺ പൗണ്ടാണ് (15 മില്യൺ യുറോ). അങ്ങനെ ആകെ 32 മില്യൺ പൗണ്ട് എന്ന ഭീമൻ തുകയാണ് ചെൽസിക്ക് റയലിൽ നിന്നും ബോണസ് ആയി ലഭിക്കുക. ട്രാൻസ്ഫർ തുകയും മറ്റു ചില ബോണസുകളും കൂട്ടി ഹസാർഡിന്റെ ട്രാൻസ്ഫറിൽ ആകെ ചെൽസിക്കിപ്പോൾ ലഭിച്ചിരിക്കുന്നത് 130 മില്യൺ പൗണ്ടോളമാണ്. സ്പോർട്സ് റേഷൻ എന്ന മാധ്യമമാണ് ഈ സ്ഥിതിവിവരകണക്കുകൾ പുറത്തു വിട്ടത്. ചെൽസിയെ സംബന്ധിച്ചെടുത്തോളം ഈയൊരു അവസരത്തിൽ ഈ തുക നല്ല രീതിയിൽ ഉപയോഗപ്രദമാണ്. സിയെച്ച്, വെർണർ എന്നിവരെ എത്തിച്ച ചെൽസി ഹാവെർട്സിന് വേണ്ടി തുക കണ്ടെത്തുന്നതിനിടയിലാണ് റയൽ മാഡ്രിഡിന്റെ കിരീടനേട്ടം വഴി നല്ലൊരു തുക ചെൽസിക്ക് വന്നുചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *