റയലിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു? ഹാലന്റിന്റെ കോൺട്രാക്ട് പുതുക്കാൻ സിറ്റി!
2022ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നത്.ബൊറൂസിയക്ക് 51 മില്യൺ പൗണ്ട് ആയിരുന്നു താരത്തിന്റെ വിലയായി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി നൽകിയിരുന്നത്. മൂന്നര വർഷത്തെ കോൺട്രാക്ട് ആണ് സിറ്റിയുമായി ഇനി ഈ സൂപ്പർതാരത്തിന് അവശേഷിക്കുന്നത്. ഈ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ആരംഭിച്ചു കഴിഞ്ഞു.
പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഏറ്റവും ചുരുങ്ങിയത് ഒരു വർഷത്തേക്ക് എങ്കിലും പുതുക്കുക എന്നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇപ്പോഴത്തെ ഉദ്ദേശം. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നേരത്തെ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ മാഞ്ചസ്റ്റർ സിറ്റി താരത്തെ റാഞ്ചുകയായിരുന്നു.
Manchester City are ready to start contract extension talks with Erling Haaland, a source has told ESPN.
— ESPN UK (@ESPNUK) October 6, 2023
Probably a good idea 🤖 pic.twitter.com/qWqHmqEctW
റയൽ മാഡ്രിഡിന്റെ പ്ലാനുകളിൽ ഏർലിംഗ് ഹാലന്റിന് ഇപ്പോഴും ഇടം ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.വിനീഷ്യസ്,എംബപ്പേ,ഹാലന്റ് എന്നിവരെ മുന്നേറ്റ നിരയിൽ അണിനിരത്തുക എന്നുള്ളതാണ് റയൽ മാഡ്രിഡിന്റെ സ്വപ്നം.പക്ഷേ മാഞ്ചസ്റ്റർ സിറ്റി അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. കാരണം ഹാലന്റിനെ വിട്ടു നൽകാൻ അവർ ഉദ്ദേശിക്കുന്നില്ല.
അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ഈ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ആകെ 52 ഗോളുകൾ നേടിയ താരമാണ് ഹാലന്റ്. എന്നാൽ ഈ സീസണിൽ ഒരല്പം ബുദ്ധിമുട്ട് താരം അനുഭവിക്കുന്നുണ്ട്.അവസാനത്തെ അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ഹാലന്റിന് സമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നിരുന്നാലും നിരവധി നേട്ടങ്ങൾ സമീപകാലത്ത് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.