റയലിനെതിരെയും വിശ്രമം വേണമെന്ന് റോഡ്രി, പുറത്തിരുത്താമെന്ന് പെപ്!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി റയലിനെ സമനിലയിൽ തളച്ചിരുന്നു.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ 2 ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്. ഈ മത്സരത്തിനുശേഷം മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ റോഡ്രി പറഞ്ഞ കാര്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരന്തരം മത്സരങ്ങൾ കളിച്ചത് കൊണ്ട് ക്ഷീണിതനാണെന്നും തനിക്ക് വിശ്രമം ആവശ്യമുണ്ട് എന്നുമായിരുന്നു റോഡ്രി പറഞ്ഞിരുന്നത്.
ഇതുപ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള റോഡ്രിക്ക് വിശ്രമം നൽകിയിട്ടുണ്ട്. ഇന്നലെ ലൂട്ടൻ ടൗണിനെതിരെ നടന്ന മത്സരത്തിൽ താരം കളിച്ചിരുന്നില്ല. എന്നാൽ ഈ മത്സരത്തിനുശേഷം വളരെ തമാശ രൂപേണ പെപ് ഗാർഡിയോള ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.റയലിനെതിരെയുള്ള മത്സരത്തിലും തനിക്ക് വിശ്രമം വേണമെന്ന് റോഡ്രി പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ താൻ അദ്ദേഹത്തെ പുറത്തിരുത്തും എന്നുമാണ് തമാശയായി കൊണ്ട് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“റോഡ്രി ഇന്നത്തെ മത്സരത്തിൽ നിന്നും ഒരല്പം വിശ്രമം വേണമായിരുന്നു. മാത്രമല്ല അടുത്ത റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലും അദ്ദേഹത്തിന് വിശ്രമം വേണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ പുറത്തിരുത്താൻ പോവുകയാണ്, നിങ്ങൾ ഇത് വിശ്വസിച്ചോ? ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
🔵 Pep Guardiola: “Rodri needed some rest today… and he told me that he will rest on Wednesday against Real Madrid too”.
— Fabrizio Romano (@FabrizioRomano) April 13, 2024
“Do you believe it?!”, Pep said joking. 😄
❗️ He also added that “John Stones is fine”. pic.twitter.com/gQF7ldwaj5
റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ റോഡ്രി ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പ്രതിരോധ നിരയിലെ ഇംഗ്ലീഷ് താരമായ ജോൺ സ്റ്റോൺസും പരിക്കിൽ നിന്നും മുക്തനായിട്ടുണ്ടെന്ന് പരിശീലകൻ അറിയിച്ചിട്ടുണ്ട്.കെയ്ൽ വാക്കറും നതാൻ അക്കെയും വിശ്രമം ആവശ്യപ്പെട്ടത് പ്രകാരമാണ് വിശ്രമം നൽകിയതെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.