യുവന്റസ് സൂപ്പർ താരത്തിന് വേണ്ടി വമ്പൻ ഓഫർ നൽകി ചെൽസി!
കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടിയും യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ള താരമായ ഫെഡറികോ കിയേസ.അത്കൊണ്ട് തന്നെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു.പ്രീമിയർ ലീഗ് ക്ലബായ ചെൽസി താരത്തിന് വേണ്ടി ഒരു വമ്പൻ ഓഫർ യുവന്റസിന് നൽകിയിരുന്നു.85 മില്യൺ പൗണ്ടായിരുന്നു ചെൽസി യുവന്റസിന് വാഗ്ദാനം ചെയ്തത്. എന്നാൽ ഈ ഓഫർ യുവന്റസ് നിരസിച്ചു കഴിഞ്ഞിട്ടുണ്ട്.പ്രമുഖ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Chelsea 'enquire about Federico Chiesa transfer and are willing to pay £85m for #ITA's #Euro2020 star' https://t.co/yEztajvsOY
— The Sun Football ⚽ (@TheSunFootball) July 15, 2021
മുമ്പ് ബയേൺ പരിശീലകനായ ജൂലിയൻ നഗൽസ്മാനും താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. കിയേസയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ” കിയേസ ഒരു മികച്ച താരമാണ്.അദ്ദേഹം ഒരു അസാധാരണ താരമാണ്.നല്ല വേഗതയുള്ള,നല്ല ഡ്രിബ്ലിങ് പാടവമുള്ള,നല്ല ഫിനിഷിങ് ഉള്ള താരമാണ് അദ്ദേഹം.അത്കൊണ്ട് തന്നെ അദ്ദേഹത്തിന് വലിയൊരു പ്രൈസ്ടാഗുമുണ്ട് ” ഇതായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.ഏതായാലും കിയേസയെ വിൽക്കാൻ ഉദ്ദേശമില്ലെന്ന് യുവന്റസ് വ്യക്തമാക്കിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഫിയോറെന്റിനയിൽ നിന്ന് എത്തിയ താരത്തെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് യുവന്റസ്.