യുണൈറ്റഡ് സൂപ്പർതാരം ക്ലബ്ബ് വിടുന്നു, ചേക്കേറുക ബ്രസീലിലേക്കോ?
ഈ സീസണോട് കൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ എഡിൻസൺ കവാനിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുക. ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയതുകൊണ്ടുതന്നെ കവാനിക്ക് കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ കരാർ പുതുക്കാൻ സാധ്യതയില്ല.ഈ സീസണോട് കൂടി യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ് കവാനി.
ഇപ്പോഴിതാ ബ്രസീലിയൻ ക്ലബ്ബായ ബൊട്ടഫോഗോ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് കവാനിയെ സമീപിച്ചിട്ടുണ്ട്.ഇരുപാർട്ടികളും തമ്മിൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കോൺടാക്ട് നടന്നിട്ടുണ്ട്. പക്ഷേ കരാറുമായോ സാലറിയുയുമായോ ബന്ധപ്പെട്ട യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല.
— Murshid Ramankulam (@Mohamme71783726) February 23, 2022
തങ്ങളുടെ ഓഫറിനെ കവാനി കേൾക്കുമെന്നുള്ള വിശ്വാസത്തിലാണ് നിലവിൽ ബൊട്ടഫോഗോയുള്ളത്. പക്ഷേ താരത്തെ സ്വന്തമാക്കുക എന്നുള്ളത് അവർക്ക് എളുപ്പമാവില്ല. എന്തെന്നാൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലേയും പ്രമുഖ ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പക്ഷെ ബ്രസീലിൽ കളിക്കാൻ താൻ ഇഷ്ടപ്പെടുന്നു എന്നുള്ള കാര്യം നേരത്തെ കവാനി വ്യക്തമാക്കിയിരുന്നു.
7 വർഷം പിഎസ്ജിയിൽ ചിലവഴിച്ചതിനുശേഷം 2020-ലായിരുന്നു കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. തകർപ്പൻ പ്രകടനമായിരുന്നു ആദ്യ സീസണിൽ താരം യുണൈറ്റഡിന് വേണ്ടി പുറത്തെടുത്തത്.39 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ താരം നേടിയതോടെ യുണൈറ്റഡ് കവാനിയുടെ കരാർ പുതുക്കുകയായിരുന്നു.എന്നാൽ ഈ സീസണിൽ റൊണാൾഡോ എത്തിയതോടുകൂടി കവാനിക്ക് അവസരങ്ങൾ കുറഞ്ഞു.15 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ മാത്രമാണ് കവാനിക്ക് ഈ സീസണിൽ നേടാൻ കഴിഞ്ഞിട്ടുള്ളത്.