യുണൈറ്റഡ് വിടാനൊരുങ്ങി നിൽക്കുന്ന സൂപ്പർ താരത്തെ സ്വന്തമാക്കാൻ ന്യൂകാസിലും!
ഈ സീസണോടുകൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ പോൾ പോഗ്ബയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുക.താരം കരാർ പുതുക്കില്ല എന്നുള്ളത് വ്യക്തമായിട്ടുണ്ട്.ഈ സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ പോഗ്ബയുള്ളത്.യുണൈറ്റഡിൽ താൻ കഴിഞ്ഞ അഞ്ചുവർഷമായി സംതൃപ്തനായിരുന്നില്ല എന്നുള്ള കാര്യം ഇപ്പോൾ പോഗ്ബ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മാഞ്ചസ്റ്റർ യുണൈറ്റഡിലെ കഴിഞ്ഞ അഞ്ചുവർഷത്തിന്റെ കാര്യത്തിൽ ഞാൻ ഒരിക്കൽപോലും സംതൃപ്തനല്ല. ഈ വർഷവും അവസാനിച്ചു കഴിഞ്ഞു. ഒരൊറ്റ കിരീടം പോലും നേടാൻ ഞങ്ങൾക്കായില്ല. മാഞ്ചസ്റ്റർ യുണൈറ്റഡോ മറ്റേതെങ്കിലും ക്ലബ്ബ് ആയിക്കോട്ടെ, ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത് കിരീടങ്ങൾ നേടാനാണ് ” ഇതാണ് പോഗ്ബ പറഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) March 24, 2022
ഇപ്പോഴിതാ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് രംഗത്തുവന്നിട്ടുണ്ട്. സൂപ്പർതാരങ്ങളെ സ്വന്തമാക്കി ടീം ശക്തിപ്പെടുത്തുന്ന തിരക്കിലാണ് നിലവിൽ ന്യൂകാസിൽ.അതിന്റെ ഭാഗമായാണ് ന്യൂകാസിൽ പോഗ്ബയെ ലക്ഷ്യം വെച്ചിരിക്കുന്നത്. കൂടാതെ മറ്റൊരു പ്രീമിയർലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലക്കും പോഗ്ബയിൽ താല്പര്യമുണ്ട്.സ്റ്റീവൻ ജെറാർഡും ക്ലബ്ബിന്റെ കരുത്ത് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നേരത്തെ തന്നെ പല വമ്പൻ ക്ലബ്ബുകളുമായും പോഗ്ബയെ ബന്ധപ്പെടുത്തി റൂമറുകൾ ഉണ്ടായിരുന്നു.യുവന്റസ്, റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവരൊക്കെ അത്തരത്തിലുള്ള ക്ലബ്ബുകളായിരുന്നു. പക്ഷേ പോഗ്ബ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ളത് വ്യക്തമല്ല.നിലവിൽ ഫ്രാൻസിന്റെ ദേശീയ ടീമിനൊപ്പമാണ് പോഗ്ബയുള്ളത്.