യുണൈറ്റഡ് ടീം ബസ്സിന് നേരെയുള്ള ആക്രമണം, സ്റ്റേറ്റ്മെന്റ് ഇറക്കി ലിവർപൂൾ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ചിരവൈരികളുടെ പോരാട്ടം സമനിലയിൽ കലാശിക്കുകയായിരുന്നു.ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും സമനിലയിൽ പിരിഞ്ഞത്. രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനാവാതെ പോവുകയായിരുന്നു. മത്സരത്തിൽ ലിവർപൂളാണ് ആധിപത്യം പുലർത്തിയെങ്കിലും യുണൈറ്റഡ് ഡിഫൻസിന്റെ മികവ് അവർക്ക് വിലങ്ങു തടിയാവുകയായിരുന്നു.
ഈ മത്സരത്തിന് ആൻഫീൽഡിലേക്ക് എത്തിയ യുണൈറ്റഡ് ടീമിന് ഒരു അനിഷ്ട സംഭവം നേരിടേണ്ടി വന്നിരുന്നു.അവരുടെ ബസ്സിന് നേരെ ലിവർപൂൾ ആരാധകരുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഒരു കൂട്ടം ലിവർപൂൾ ആരാധകരാണ് ബസ്സിന് നേരെ വസ്തുക്കൾ എറിഞ്ഞത്.ഗ്ലാസ് ബോട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ട് അവർ എറിയുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. യുണൈറ്റഡിന്റെ ബസ്സിന് ചെറിയ ഡാമേജ് വരികയും ചെയ്തിട്ടുണ്ട്.ഇതിന് പിന്നാലെ ലിവർപൂൾ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.അത് ഇങ്ങനെയാണ്.
Liverpool ‘utterly condemn’ damage caused to Manchester United team bus https://t.co/iuYz33bvyx
— Guardian sport (@guardian_sport) December 17, 2023
“ആൻഫീൽഡിലേക്ക് വരുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ബസ്സിന് നേരെ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു.ആ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളും പോലീസും തമ്മിൽ ഇക്കാര്യത്തിൽ കൈകോർത്ത് പ്രവർത്തിക്കുകയാണ്. ആരാണ് ഉത്തരവാദികൾ എന്നത് തീർച്ചയായും ഇൻവെസ്റ്റിഗേഷൻ ഒടുവിൽ കണ്ടുപിടിക്കും. ഇതിൽ കുറ്റക്കാരാണ് എന്ന് തെളിയിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ക്ലബ്ബിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും “ഇതാണ് ലിവർപൂൾ തങ്ങളുടെ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുള്ളത്.
ഏതായാലും ഈ ആക്രമണങ്ങൾ നടത്തിയവർക്ക് വലിയ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ലിവർപൂൾ ഒരുപക്ഷേ ലൈഫ് ടൈം ബാൻ തന്നെ നൽകിയേക്കാം. മാത്രമല്ല ക്രിമിനൽ ചാർജുകളും ഇവർക്കുമേൽ ചുമത്തപ്പെട്ടേക്കാം. ഇന്നലെ നടന്ന സമനില ലിവർപൂളിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.എന്തെന്നാൽ അവർ പോയിന്റ് പട്ടികയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഉള്ളത്.