യുണൈറ്റഡ് ടീം ബസിനെ ആക്രമിച്ചു, ലിവർപൂൾ ആരാധകനുള്ള ശിക്ഷ വിധിച്ചു!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന പതിനേഴാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. കഴിഞ്ഞവർഷം ഡിസംബർ പതിനേഴാം തീയതിയാണ് ഈ മത്സരം അരങ്ങേറിയത്. മത്സരം സമനിലയിൽ കലാശിച്ചു. 2 ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.

ഈ മത്സരത്തിനു വേണ്ടി ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലേക്ക് വരുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീം ബസ്സിന് ലിവർപൂൾ ആരാധകരിൽ നിന്നും ആക്രമണം ഏൽക്കേണ്ടി വന്നിരുന്നു. ഒരു ഗ്ലാസ് ബോട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബസിൽ വന്ന് പതിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി. തുടർന്ന് കുറ്റക്കാരനെ മെഴ്‌സിസൈഡ് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

23 വയസ്സുള്ള ലെവിസ് എന്ന വ്യക്തിയാണ് ഈ ആക്രമണം നടത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ബസ്സിന്റെ സൈഡ് വിൻഡോക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ ആക്രമണത്തിലുള്ള ശിക്ഷ ഇപ്പോൾ അദ്ദേഹത്തിനു വിധിക്കപ്പെട്ടിട്ടുണ്ട്.മൂന്ന് വർഷത്തെ വിലക്കാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. മൂന്ന് വർഷക്കാലം ഇനി അദ്ദേഹത്തിന് ലിവർപൂൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിക്കില്ല. മാത്രമല്ല 150 മണിക്കൂർ കമ്മ്യൂണിറ്റി ഓർഡറും അദ്ദേഹത്തിന്റെ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 500 പൗണ്ട് പിഴയായി കൊണ്ട് അദ്ദേഹത്തിന് അടയ്ക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് തന്നെയാണ് ഈ ശിക്ഷ.

ഇന്ന് FA കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ യുണൈറ്റഡും ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ഓൾഡ് ട്രഫോഡിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *