യുണൈറ്റഡിന് പണി കൊടുക്കാൻ ചെൽസി,സിൽവയെ സ്വപ്നം കണ്ട് ബാഴ്സ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന താരമാണ് എഫ്സി ബാഴ്സലോണയുടെ ഫ്രങ്കി ഡി യോങ്.എന്നാൽ ഇതുവരെ ആ ശ്രമങ്ങൾ ഒന്നും ഫലം കണ്ടിട്ടില്ല. എന്നിരുന്നാലും എറിക്ക് ടെൻ ഹാഗ് ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ഇപ്പോൾ താരത്തിന് വേണ്ടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്.ഡി യോങ്ങിന് വേണ്ടി ചെൽസി ബാഴ്സയെ ബന്ധപ്പെട്ട് കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താരത്തെ വിൽക്കാൻ തന്നെയാണ് ബാഴ്സയുടെ തീരുമാനം. പക്ഷേ 80 മില്യൺ യൂറോ ലഭിക്കണമെന്നാണ് ബാഴ്സയുടെ നിലപാട്. ഇതിന് ചെൽസി സമ്മതം മൂളുമോ എന്നുള്ളത് വ്യക്തമായിട്ടില്ല.അതേസമയം ഡി യോങ്ങിന് ബാഴ്സ വിട്ട് പുറത്തു പോകാൻ താല്പര്യമില്ല.
#FCB🔵🔴
— Diario SPORT (@sport) August 2, 2022
💼 El Chelsea empieza a negociar el fichaje de De Jong con el Barça
💸 El club azulgrana, al igual que sucedió con el United, desea un mínimo de 80 millones de euros
✍️ L. Miguelsanzhttps://t.co/FiYK4KDlWB
ഡി യോങ്ങിനെ സ്വന്തമാക്കാൻ ചെൽസിക്ക് അതിയായ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ഈ ഡീലിൽ ബാഴ്സ ലക്ഷ്യം വെക്കുന്ന തങ്ങളുടെ താരങ്ങളായ അലോൺസോയെയും ആസ്പിലിക്യൂട്ടയെയും ഉൾപ്പെടുത്തുന്ന കാര്യം ചെൽസി പരിഗണിച്ചേക്കും.എന്നാൽ ബാഴ്സയുടെ പദ്ധതികൾ മറ്റൊന്നാണ്.
അതായത് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവയിൽ ബാഴ്സക്ക് വലിയ താല്പര്യമുണ്ട്.ഡി യോങ്ങിനെ വിൽക്കാൻ സാധിച്ചാൽ സിൽവയെ സ്വന്തമാക്കാൻ ബാഴ്സക്ക് കഴിഞ്ഞേക്കും, മാത്രമല്ല പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിലും ബാഴ്സക്ക് സുഗമമായേക്കും. അതുകൊണ്ടുതന്നെ ഡി യോങ്ങിനെ ലഭ്യമാകുന്ന ഏറ്റവും ഉയർന്ന വിലക്ക് വിൽക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സയും നടത്തിക്കൊണ്ടിരിക്കുന്നത്.