യുണൈറ്റഡിന് ഇനി ചെൽസിയുടെ വെല്ലുവിളി, സാധ്യത ഇലവൻ ഇങ്ങനെ!
പ്രീമിയർ ലീഗിലെ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ഒന്നാം സ്ഥാനക്കാരായ ചെൽസിയാണ്. ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
യുണൈറ്റഡിന്റെ താൽകാലിക പരിശീലകനായ മൈക്കൽ കാരിക്കിന് കീഴിലുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരമാണ് ചെൽസിക്കെതിരെ അരങ്ങേറുക. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് കീഴടക്കിയിരുന്നു.അതിന്റെ ആശ്വാസത്തിലായിരിക്കും യുണൈറ്റഡ് കളത്തിലേക്കിറങ്ങുക.
ഏതായാലും ഈ മത്സരത്തിനുള്ള യുണൈറ്റഡിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) November 27, 2021
ഗോൾകീപ്പറായി കൊണ്ട് ഡേവിഡ് ഡിഹിയ തന്നെയായിരിക്കും.പ്രതിരോധനിരയിൽ ഹാരി മഗ്വയ്ർക്ക് സസ്പെൻഷൻ മൂലം കളിക്കാൻ സാധിക്കില്ല. കൂടാതെ റാഫേൽ വരാനെയുടെ പരിക്ക് ഭേദമായിട്ടുമില്ല. അത്കൊണ്ട് തന്നെ സെന്റർ ബാക്കുമാരായി എറിക് ബെയ്‌ലിയും വിക്ടർ ലിന്റലോഫുമായിരിക്കും ഇറങ്ങുക.
ലൂക്ക് ഷോ പരിക്കിന്റെ പിടിയിലാണ്. അത്കൊണ്ട് തന്നെ അലക്സ് ടെല്ലസും ആരോൺ വാൻ ബിസാക്കയുമായിരിക്കും ഫുൾ ബാക്കുമാരായി ഇടം നേടുക.
പോൾ പോഗ്ബ, ഫ്രഡ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. അത്കൊണ്ട് തന്നെ മധ്യനിരയിൽ നെമഞ മാറ്റിച്ച്, മക്ടോമിനെ എന്നിവർക്കൊപ്പം ബ്രൂണോ ഫെർണാണ്ടസുമുണ്ടാവും.
സ്‌ട്രൈക്കർ റോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരിക്കും. അതേസമയം ഇരു വശങ്ങളിൽ സാഞ്ചോ, റാഷ്ഫോർഡ് എന്നിവർ ഇടം നേടും. ഇതായിരിക്കും യുണൈറ്റഡിന്റെ സാധ്യത ഇലവൻ.
എന്നാൽ യുണൈറ്റഡിന്റെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെ തകർത്തു വിട്ടു കൊണ്ടാണ് ചെൽസി വരുന്നത്.