യുണൈറ്റഡിന്റെ ബലഹീനത കാസമിറോ, പുറത്തിരുത്തണമെന്ന ആവശ്യം ശക്തം!
വളരെ മോശം പ്രകടനമാണ് ഈ സീസണിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.സമീപകാലത്ത് നിരവധി തോൽവികൾ അവർ ഏറ്റുവാങ്ങിയിരുന്നു.പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. നാല് തോൽവികൾ അവർ ലീഗിൽ വഴങ്ങിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിലെ രണ്ട് മത്സരങ്ങളിലും അവർ പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ മാഞ്ചസ്റ്റർ യുണൈറ്റഡി എത്തിയിരുന്നത്. മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ താരം നടത്തുകയും ചെയ്തു.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല.വളരെ മോശം പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. യുണൈറ്റഡ് പരാജയപ്പെട്ട മത്സരങ്ങളിലെല്ലാം തന്നെ ഒന്നും ചെയ്യാൻ സാധിക്കാത്ത കാസമിറോയെയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.യുണൈറ്റഡിലെ ബലഹീനതയായി കൊണ്ടാണ് ഇപ്പോൾ പലരും കാസമിറോയെ വിലയിരുത്തുന്നത്.
Casemiro has become Manchester United's weakest link 😳
— GOAL News (@GoalNews) October 11, 2023
ഗോൾ ഡോട്ട് കോമിന്റെ പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ ജെയിംസ് വെസ്റ്റ് വുഡ് ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാസമിറോയാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ വീക്ക് ലിങ്ക് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.അതിന് തെളിവായി കൊണ്ട് ചില കണക്കുകളും അദ്ദേഹം നിരത്തുന്നുണ്ട്.പരിശീലകനായ എറിക്ക് ടെൻ ഹാഗ് കാസമിറോയെ പുറത്തിരുത്തുന്നത് പരിഗണിക്കണമെന്നും ഇദ്ദേഹം ഈ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തെ ഒരുപാട് ടാക്കിളുകൾ നടത്തിയിരുന്ന ഈ താരം ഇപ്പോൾ അതിനു മടിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.വ്യക്തിഗത ഡ്യുവൽസിലും അദ്ദേഹം മോശമായിട്ടുണ്ട്.കാസമിറോ എത്രയും പെട്ടെന്ന് ഫോം വീണ്ടെടുത്തിട്ടില്ലെങ്കിൽ അത് യുണൈറ്റഡ് തന്നെയാണ് പാരയാവുക. അദ്ദേഹം വഴങ്ങിയ റെഡ് കാർഡുകളും യെല്ലോ കാർഡുകളും വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. താരത്തിന്റെ ഈ മോശം ഫോം ബ്രസീലിനും ആശങ്ക നൽകുന്ന ഒന്നാണ്.