യുണൈറ്റഡിന്റെ പരിശീലകനാവാൻ ചെൽസിയെ കൈവിടുമോ? ടുഷെൽ പറയുന്നു
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ റാൾഫ് റാഗ്നിക്കിന്റെ ക്ലബ്ബുമായുള്ള പരിശീലക കരാർ ഈ സീസണോടുകൂടി അവസാനിക്കും. അതുകൊണ്ടുതന്നെ ഒരു സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്. പലരെയും ഈ സ്ഥാനത്തേക്ക് ക്ലബ്ബ് പരിഗണിക്കുന്നുണ്ട്.
കൂട്ടത്തിൽ ചെൽസി പരിശീലകനായ തോമസ് ടുഷേലിന്റെ പേരുകൂടി ഉയർന്നു കേൾക്കുന്നുണ്ട്.അതായത് റാൾഫ് മുമ്പ് ടുഷേലിന്റെ മെന്ററായിരുന്നു. അതുമാത്രമല്ല, ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കൊണ്ട് ചെൽസിയിപ്പോൾ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ടുഷേൽ ചെൽസിയെ കൈവിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹമുണ്ടായിരുന്നു.
— Murshid Ramankulam (@Mohamme71783726) March 19, 2022
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ടുഷേലിനോട് ചോദിക്കപ്പെടുകയും ചെയ്തിരുന്നു. എനിക്ക് ചെൽസിയുമായി ആത്മാർത്ഥത ഇല്ലെന്നാണോ നിങ്ങൾ കരുതുന്നത് എന്നാണ് ഇതിന് മറുപടിയായി കൊണ്ട് ടുഷേൽ ചോദിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” ഈ സാഹചര്യത്തിൽ എനിക്ക് ക്ലബ്ബിനോടുള്ള ആത്മാർത്ഥത കുറഞ്ഞു എന്നാണോ നിങ്ങൾ കരുതുന്നത്? അങ്ങനെ ഒരിക്കലുമില്ല. ചെൽസിക്കു വേണ്ടി ഇവിടെ വർക്ക് ചെയ്യുന്നതിൽ ഞാൻ ഹാപ്പിയാണ്.എന്നെ ഹാപ്പിയാക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട് ” ഇതാണ് ടുഷേൽ പറഞ്ഞത്. ക്ലബ്ബ് വിടില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.
ഇന്ന് എഫ്എ കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസി കളത്തിൽ ഇറങ്ങുന്നുണ്ട്.മിഡിൽസ്ബ്രോയാണ് ചെൽസിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:45-നാണ് ഈയൊരു മത്സരം നടക്കുക.