യുണൈറ്റഡിനേക്കാൾ മികച്ച ടീം ഞങ്ങളാണ്:കപ്പടിക്കുമെന്ന സൂചന നൽകി പെപ് ഗാർഡിയോള!
ഇന്ന് FA കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഒരു കിടിലൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. നഗര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് വെമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ കലാശ പോരാട്ടം നടക്കുക. കഴിഞ്ഞ വർഷവും ഫൈനലിൽ ഈ രണ്ട് ടീമുകൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഒന്നിനെതിരെ 2 ഗോളുകൾക്ക് യുണൈറ്റഡിനെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ സിറ്റിക്ക് കഴിഞ്ഞിരുന്നു.
ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം സിറ്റിയാണ് സ്വന്തമാക്കിയത്.യുണൈറ്റഡിനെക്കാൾ എന്തുകൊണ്ടും മികച്ച പ്രകടനമാണ് സിറ്റി ഈ സീസണിൽ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എതിരാളികളെക്കാൾ തങ്ങളാണ് മികച്ച ടീം എന്നുള്ള കാര്യം പരിശീലകനായ പെപ് ഗാർഡിയോള തുറന്ന് പറഞ്ഞിട്ടുണ്ട്.ഇന്നത്തെ ഫൈനലിൽ വിജയിച്ചു കൊണ്ട് കിരീടം നേടാൻ കഴിയുമെന്നുള്ള ഒരു ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളിൽ ഉള്ള പ്രതീക്ഷകൾ ഇപ്പോൾ വളരെ വലുതാണ്.എല്ലാ കിരീടവും ഞങ്ങൾ നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷേ അത് ഞങ്ങൾക്ക് പരിചയമായി.അവർ പറയുന്നത് ഇത് ബോറിങാണ് എന്നാണ്.ഒന്നോ രണ്ടോ പോയിന്റുകളുടെ വ്യത്യാസത്തിൽ കിരീടം നേടുന്നത് ഒരിക്കലും ബോറിങ് അല്ല. പക്ഷേ ഇരുപതോ മുപ്പതോ പോയിന്റ് വ്യത്യാസം ഉണ്ടാവുന്നത് ബോറിങ് ആണ്.ഒരുപാട് കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ്നേക്കാൾ മികച്ച ടീം ഞങ്ങളാണ്.അതൊരു സത്യമാണ്.ഞങ്ങളുടെ താരങ്ങൾക്കും അതറിയാം.അതുകൊണ്ടുതന്നെ ഏതർത്ഥത്തിലും ഈ കിരീടം ഞങ്ങളാണ് അർഹിക്കുന്നത്.ഞങ്ങൾ ഈ ഫൈനൽ കളിക്കാനും കിരീടം നേടാനും തയ്യാറായിക്കഴിഞ്ഞു ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്നേക്കാൾ 31 പോയിന്റ് അധികം നേടിക്കൊണ്ടാണ് സിറ്റി ഇത്തവണ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. അവരെക്കാൾ 39 ഗോളുകൾ സിറ്റി നേടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇംഗ്ലണ്ടിൽ വലിയ ഒരു അപരാജിത കുതിപ്പ് സിറ്റി നടത്തുന്നുമുണ്ട്. ചുരുക്കത്തിൽ ഇന്ന് എല്ലാ സാധ്യതകളും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമാണ്.