യുണൈറ്റഡിനെ മറികടന്ന് വണ്ടർകിഡിനെ റാഞ്ചി ബൊറൂസിയ ഡോർട്മുണ്ട്

യുണൈറ്റഡിന്റെ ശക്തമായ വെല്ലുവിളിയെ മറികടന്ന് ഇംഗ്ലീഷ് വണ്ടർകിഡിനെ ബൊറുസിയ ഡോർട്മുണ്ട് റാഞ്ചി. ബിർമിംഗ്ഹാം സിറ്റിയുടെ ജൂഡ് ബെല്ലിങ്ഹാമിനെയാണ് ബൊറുസിയ തങ്ങളുടെ സ്വന്തം തട്ടകത്തിലെത്തിച്ചത്. ഇക്കാര്യം ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ക്ലബിൽ എത്തിക്കും എന്ന് വാർത്തകൾ പരക്കുന്നതിനിടെയാണ് ബൊറൂസിയ താരത്തെ റാഞ്ചിയത്. നിലവിൽ പതിനേഴ് വയസ്സുകാരനായ താരം പതിനാറാം വയസ്സിൽ മാത്രമാണ് അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ട് ടീമിന്റെ അണ്ടർ 16-17 ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

26 മില്യൺ പൗണ്ടോളമാണ് താരത്തിന് വേണ്ടി ഡോർട്മുണ്ട് ചിലവാക്കിയത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരുപാട് ക്ലബുകളെയുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. ചെൽസി, ബയേൺ മ്യൂണിക്ക് എന്നിവരെല്ലാം തന്നെ താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ താരം തന്നെ ബൊറൂസിയയെ തിരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടടുത്ത് എത്തിയിരുന്നുവെങ്കിലും ജൂഡ് ബൊറൂസിയയെ തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരങ്ങൾക്ക് ബൊറൂസിയ കൂടുതൽ അവസരം നൽകുന്നു എന്ന കാര്യമായിരിക്കാം ഇദ്ദേഹത്തെ ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *