യുണൈറ്റഡിനെ തകർത്തു വിട്ടു, ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പോരാടി ലിവർപൂൾ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ചിരവൈരികളുടെ പോരാട്ടത്തിൽ ലിവർപൂളിന് വിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ തകർത്തു വിട്ടത്.ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ലിവർപൂൾ ഗംഭീരതിരിച്ചു വരവ് നടത്തിയത്.ലിവർപൂളിന് വേണ്ടി റോബെർട്ടോ ഫിർമിനോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ ജോട്ട, സലാ എന്നിവർ നേടി.ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ സജീവമാക്കി.മറ്റുള്ളവരേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂൾ 60 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം കൂടുതൽ കളിച്ച ചെൽസി നാല് പോയിന്റിന്റെ ലീഡിൽ നാലാമതാണ്.യുണൈറ്റഡ്, ലെസ്റ്റർ സിറ്റി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ വാൻ ബിസാക്കയുടെ അസിസ്റ്റിൽ നിന്നും ബ്രൂണോ ഗോൾ കണ്ടെത്തി.ലിവർപൂൾ താരത്തിന്റെ കാലിൽ തട്ടിയാണ് ഇത്‌ വലയിൽ പതിച്ചത്.എന്നാൽ പിന്നീട് വീരോചിത തിരിച്ചു വരവാണ് ലിവർപൂൾ കാഴ്ച്ചവെച്ചത്.34-ആം മിനുട്ടിൽ ഫിലിപ്സിന്റെ അസിസ്റ്റിൽ നിന്നും ഡിയഗോ ജോട്ടയാണ് ലിവർപൂളിന് സമനിലഗോൾ നേടികൊടുത്തത്.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ലിവർപൂൾ ലീഡ് നേടുകയും ചെയ്തു.അർണോൾഡിന്റെ അസിസ്റ്റിൽ നിന്നാണ് ഫിർമിനോ ഗോൾ കണ്ടെത്തിയത്.രണ്ടാം പകുതിയുടെ തുടക്കത്തിലും ഫിർമിനോ യുണൈറ്റഡിന് പ്രഹരമേൽപ്പിച്ചു.47-ആം മിനിറ്റിലായിരുന്നു ഫിർമിനോ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയത്.

എന്നാൽ 68-ആം മിനിറ്റിൽ റാഷ്ഫോർഡ് ഗോൾ നേടിക്കൊണ്ട് യുണൈറ്റഡിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചു
കവാനിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. എന്നാൽ 90-ആം മിനുട്ടിൽ സലാ കൂടി വലകുലുക്കിയതോടെ യുണൈറ്റഡിന്റെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. ഇനി വെസ്റ്റ് ബ്രോം,ബേൺലി,ക്രിസ്റ്റൽ പാലസ് എന്നിവർക്കെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരങ്ങൾ. ഈ മത്സരങ്ങൾ വിജയിക്കുക മാത്രമല്ല എതിരാളികൾ പോയിന്റുകൾ നഷ്ടപ്പെടുത്തുകയും വേണം. എന്നാൽ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാം.

Leave a Reply

Your email address will not be published. Required fields are marked *