മൊറീഞ്ഞോയിൽ നിന്ന് ജയം തട്ടി മാറ്റി പോഗ്ബ, യുണൈറ്റഡ്-ടോട്ടൻഹാം മത്സരം സമനിലയിൽ
തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് സമനിലയിൽ കുരുങ്ങി മൊറീഞ്ഞോ. പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിലാണ് ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞത്. ഒരു ഘട്ടത്തിൽ ടോട്ടൻഹാം ജയം നേടുമെന്ന് തോന്നിച്ചെങ്കിലും പോഗ്ബയുടെ ഇടപെടലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കൂടുതൽ പന്തടക്കം കാണിച്ചെങ്കിലും പലപ്പോഴും കൌണ്ടർ അറ്റാക്കിങ്ങിലൂടെ ടോട്ടൻഹാം മാഞ്ചെസ്റ്ററിന് ഭീഷണിയുയർത്തുകയായിരുന്നു. ടോട്ടൻഹാമിന് വേണ്ടി ബെർഗിൻ ഗോൾ കണ്ടെത്തിയപ്പോൾ യുണൈറ്റഡിന്റെ സമനില ഗോൾ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ നേടുകയായിരുന്നു.
Thoughts on the first half?
— Tottenham Hotspur (@SpursOfficial) June 19, 2020
#THFC 1-0 #MUFC pic.twitter.com/m2QaswTfgr
പോഗ്ബക്ക് അവസരം നൽകാതെയാണ് യുണൈറ്റഡ് ആദ്യഇലവൻ പ്രഖ്യാപിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമണഫുട്ബോൾ തന്നെയാണ് കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ റാഷ്ഫോർഡ് എടുത്ത ഷോട്ട് ലോറിസ് തട്ടിയകറ്റുകയായിരുന്നു. അഞ്ച് മിനിറ്റുകൾക് ശേഷം ബെർഗിൻ ഗോൾ കണ്ടെത്തി. ഗോൾ കിക്ക് ലഭിച്ച ഓറിയർ ബെർഗിന് മറിച്ചു നൽകുകയായിരുന്നു. പന്ത് കൈക്കലാക്കിയ താരം വേഗത മുതെലെടുത്ത് രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ച് തൊടുത്ത ഷോട്ട് ഡിഗിയയുടെ കയ്യിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ 81-ആം മിനുട്ട് വരെ യുണൈറ്റഡ് കാക്കേണ്ടി വന്നു. പകരക്കാരനായി വന്ന പോഗ്ബയുടെ ഇടപെടൽ യുണൈറ്റഡിന് പെനാൽറ്റി നേടികൊടുക്കുകയും ബ്രൂണോ ലക്ഷ്യം കാണുകയും ചെയ്തു. ഇതോടെ 46 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 42 പോയിന്റോടെ എട്ടാമതാണ് ടോട്ടൻഹാം.
Paul Pogba is back on the pitch for United for the first time since Boxing Day pic.twitter.com/3QEcHWG5As
— B/R Football (@brfootball) June 19, 2020