മെസ്സി Or ക്രിസ്റ്റ്യാനോ? പാൽമർ പറയുന്നു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഇംഗ്ലീഷ് യുവ സൂപ്പർ താരം കോൾ പാൽമർ ചെൽസിയിൽ എത്തിയത്.ഗംഭീര പ്രകടനമാണ് പിന്നീട് അദ്ദേഹം നടത്തിയത്.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മാത്രമായി 22 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും പാൽമർ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഈ പുരസ്കാരദാന ചടങ്ങിനിടെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോളിന് പാൽമർ ഒരു ബൈറ്റ് നൽകിയിരുന്നു. ഇഷ്ടപ്പെട്ട താരങ്ങളെ തിരഞ്ഞെടുക്കാൻ ആയിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ ഏറ്റവും മികച്ച താരം എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.ഉത്തരം ലയണൽ മെസ്സി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച താരം മെസ്സിയാണ്.
അതേസമയം ഏറ്റവും മികച്ച സ്ട്രൈക്കർ ആരാണ് എന്നുള്ള ചോദ്യത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഉത്തരമാണ് വന്നിട്ടുള്ളത്.ഡ്രിബ്ലിങ്ങിന്റെ കാര്യത്തിൽ ഏറ്റവും മികച്ച താരം ആരാണ് എന്ന് ചോദ്യത്തിന് നെയ്മർ എന്നാണ് പാൽമർ മറുപടി നൽകിയിട്ടുള്ളത്. താൻ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരം ഡി ബ്രൂയിന ആണെന്ന് പാൽമർ പറഞ്ഞിട്ടുണ്ട്.അതേസമയം ഏറ്റവും മികച്ച പാസർ ആരാണ് എന്ന് ചോദ്യത്തിന് ടോണി ക്രൂസിന്റെ പേരാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന്റെ മറുപടി എംബപ്പേ എന്നാണ്. എന്നാൽ ഇതിനോടൊപ്പം തന്നെ വിനീഷ്യസിനെയും പാൽമർ പരിഗണിക്കുന്നുണ്ട്. അതേസമയം എക്കാലത്തെയും മികച്ച ഇംഗ്ലീഷ് താരം വെയ്ൻ റൂണിയാണ് എന്നാണ് താരത്തിന്റെ അഭിപ്രായം.ഇത്രയും കാര്യങ്ങളാണ് പാൽമർ പറഞ്ഞിട്ടുള്ളത്. ഏതായാലും എല്ലാ താരങ്ങൾക്കു മുകളിലും പാൽമർ പരിഗണിക്കുന്നത് ലയണൽ മെസ്സിയെയാണ്.