മെസ്സി പിഎസ്ജിയിൽ, ഒടുവിൽ ക്ലോപും പ്രതികരിച്ചു!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് എത്തിയത് ഫുട്ബോൾ ലോകത്ത് വലിയ ചലനങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്.പല പ്രമുഖ വ്യക്തികളും ഇതേ കുറിച്ച് തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപും ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം അറിയിച്ചിട്ടുള്ളത്. മെസ്സി പിഎസ്ജിയിൽ എത്തി എന്നുള്ളത് സങ്കൽപ്പിക്കാൻ കൂടി ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് യുർഗൻ ക്ലോപ് പറഞ്ഞത്.എന്നാൽ പിഎസ്ജിയുടെ ശക്തി ക്രമാതീതമായി വർദ്ധിക്കുകയില്ലെന്നും ഫുട്ബോളിൽ എല്ലാ ടീമുകൾക്കും അവരുടേതായ അവസരങ്ങൾ ഉണ്ടെന്നും ക്ലോപ് കൂട്ടിച്ചേർത്തു.ജർമ്മൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കുകയായിരുന്നു ക്ലോപ്.

” മെസ്സി പിഎസ്ജിയിൽ എത്തിയിരിക്കുന്നു. അവർ ആദ്യമേ ശക്തരാണ്. അത്കൊണ്ട് തന്നെ വലിയ വിത്യാസങ്ങൾ ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ മെസ്സി പിഎസ്ജിയിൽ എത്തി എന്നുള്ളത് സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.പക്ഷേ ബാഴ്‌സ നിലവിൽ സാമ്പത്തിക പ്രശ്നങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അതാണ് ഇതിനൊക്കെ കാരണം.പക്ഷേ ഇത്രയും മികച്ച താരങ്ങൾ ഉണ്ടായതിനാൽ പിഎസ്ജി ശക്തി വളരെ വലിയ രൂപത്തിൽ വർധിക്കുമെന്ന് ഞാൻ കരുതുന്നില്ല.കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ബ്രെസ്റ്റിനെതിരെ 4-2 എന്ന സ്കോറിനാണ് വിജയിച്ചത്.പിഎസ്ജിയുടെ സ്‌ക്വാഡ് വെച്ച് നോക്കുമ്പോൾ 8-0 എന്ന സ്കോറിന് വിജയിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുക.പക്ഷേ 4-2 എന്ന സ്കോറിനാണ് അവർ വിജയിച്ചത്.അതാണ് ഫുട്ബോളിന്റെ ഒരു നല്ല വശം. ആരാണ് വിജയിക്കാൻ പോവുന്നത് എന്ന് മുൻകൂട്ടി കാണാൻ കഴിയാത്ത കാലമാണിത്.ചിലർക്ക്‌ നല്ല സാധ്യതകൾ ഉണ്ടാവും, ചിലർക്ക് കുറവാകും.പക്ഷേ എല്ലാവർക്കും അവരുടേതായ സാധ്യതകളും അവസരങ്ങളുമുണ്ട്.അതാണ് ഫുട്ബോളിനെ മഹത്തരമാക്കുന്നത് ” ക്ലോപ് പറഞ്ഞു. വരുന്ന റെയിംസിനെതിരെയുള്ള മത്സരത്തിൽ മെസ്സി അരങ്ങേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *