മെസ്സി ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരമാവുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് മുൻ ടോട്ടൻഹാം ഡിഫന്റർ!
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നുവെങ്കിലും ഈ സീസൺ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതാണ്. എന്നാൽ കഴിഞ്ഞ സീസണിൽ മെസ്സി ബുദ്ധിമുട്ടിയെങ്കിലും ഈ സീസണിൽ മെസ്സി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഏതായാലും മുൻ ടോട്ടൻഹാം ഡിഫൻഡറായ ടോബി അൽഡെയ്ർവെയിൾഡിനോട് റൊണാൾഡോയാണോ മെസ്സിയാണോ മികച്ച താരമെന്ന് ചോദിക്കപ്പെട്ടിരുന്നു. ഈ രണ്ട് താരങ്ങളെയും നേരിട്ടുള്ള താരമാണ് ടോബി. ലയണൽ മെസ്സിയാണ് മികച്ച താരം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതിനുള്ള കാരണവും ടോബി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former Tottenham Defender Gives Verdict on Cristiano Ronaldo-Lionel Messi Debate https://t.co/gssmQFMRSW
— PSG Talk (@PSGTalk) October 4, 2022
” എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയാണ് ഏറ്റവും മികച്ചത്.കാരണം അദ്ദേഹം ചെയ്യുന്ന ഏതൊരു കാര്യവും മറ്റേത് താരത്തെക്കാളും കുറച്ചു വേഗത്തിലാണ് ചെയ്യുക.അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കാണുമ്പോൾ നമുക്ക് മെസ്സി മെലിഞ്ഞ ഒരു വ്യക്തിയാണെന്ന് തോന്നും. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ശാരീരികമായി നേരിടാൻ ശ്രമിച്ചാലും നമുക്ക് അതിനു സാധിക്കില്ല.അദ്ദേഹം വിദഗ്ധമായി ഒഴിഞ്ഞുമാറും. അദ്ദേഹത്തിന്റെ ബോൾ കൺട്രോൾ അസാധാരണമായ ഒരു കാര്യമാണ്.ഞാൻ റൊണാൾഡോക്കെതിരെ കളിച്ചിട്ടുണ്ട്. തീർച്ചയായും അദ്ദേഹത്തിന്റെ കണക്കുകൾ കള്ളം പറയില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം മെസ്സി ഏറ്റവും മികച്ച താരമാകുന്നത്, അദ്ദേഹത്തെ ഒരിക്കലും പിടിക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ് ” ടോബി പറഞ്ഞു.
ഏതായാലും ഈ രണ്ടു താരങ്ങളെയും എത്ര കാലം ഇനി കളിക്കളത്തിൽ കാണാൻ കഴിയുമെന്നുള്ളത് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.അതുകൊണ്ടുതന്നെ ഇരുവരെയും പരമാവധി ആസ്വദിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.