മെസ്സിയോ CR7 നോ? സഹതാരമായി ലഭിക്കാൻ താൻ ഇഷ്ടപ്പെടുന്ന താരത്തെ വെളിപ്പെടുത്തി ഡി ബ്രൂയിന!
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷക്കാലം ഫുട്ബോൾ ലോകം അടക്കി ഭരിച്ച സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിലെ അവസാന കാലഘട്ടത്തിലേക്ക് ഇപ്പോൾ കാലെടുത്തു വെച്ചിട്ടുണ്ട്. എന്നിരുന്നാലും രണ്ടു പേരുടെയും പ്രകടനം മികവിന് വലിയ രൂപത്തിലുള്ള കോട്ടങ്ങളൊന്നും തട്ടിയിട്ടില്ല.ഈ സീസണിൽ 11 ഗോളുകളും 13 അസിസ്റ്റുകളുമാണ് മെസ്സി പിഎസ്ജിക്ക് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളത്.അതേസമയം റൊണാൾഡോയാവട്ടെ യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ 24 ഗോളുകളും 3 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ഏതായാലും മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിന താൻ ആരോടൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത് എന്നുള്ളത് വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സഹതാരമായി ലഭിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് ഡി ബ്രൂയിന പറഞ്ഞിട്ടുള്ളത്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം Wow Hydrate നോട് സംസാരിക്കുകയായിരുന്നു ഈ ബെൽജിയൻ സൂപ്പർതാരം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 19, 2022
” റൊണാൾഡോയെ സഹതാരമായി ലഭിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. കാരണം അദ്ദേഹം കൂടുതൽ ടിപ്പിക്കലായിട്ടുള്ള ഒരു സ്ട്രൈക്കറാണ്. അതേസമയം ലയണൽ മെസ്സി കൂടുതൽ പ്ലേ മേക്കറാണ്. ഞാനും ഒരു പ്ലേ മേക്കറാണ്. അതുകൊണ്ടുതന്നെ എനിക്ക് സഹതാരമായി വേണ്ടത് ഒരു സ്ട്രൈക്കറേയാണ് ” ഇതാണ് ഡി ബ്രൂയിന പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ഡി ബ്രൂയിന കാഴ്ച്ചവെക്കുന്നത്.19 ഗോളുകളും 13 അസിസ്റ്റുകളുമാണ് ഈ സീസണിൽ താരം കരസ്ഥമാക്കിയിട്ടുള്ളത്.