മെസ്സിയെ രണ്ടാമനാക്കി, ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഹാലന്റിന്!

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ രണ്ട് സൂപ്പർ താരങ്ങളാണ് ഏർലിംഗ് ഹാലന്റും ലയണൽ മെസ്സിയും. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്നതും ഈ രണ്ടു താരങ്ങൾക്ക് തന്നെയാണ്. എന്നാൽ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഒരു പുരസ്കാരം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക നൽകിയിട്ടുണ്ട്. മാർക്ക ടോപ്പ് ഹൺഡ്രഡ് എന്നാണ് ഈ പുരസ്കാരത്തിന്റെ പേര്.സ്പോട്ടിക്കാറാണ് ഇത് സ്പോൺസർ ചെയ്തിട്ടുള്ളത്.

ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത് ഏർലിംഗ് ഹാലന്റാണ്. ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ടാണ് ഹാലന്റ് ഇത് സ്വന്തമാക്കിയിട്ടുള്ളത്. 5631 പോയിന്റുകളാണ് ഹാലന്റ് സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിക്ക് ഹാലന്റിനേക്കാൾ 679 പോയിന്റുകൾ കുറവും മൂന്നാം സ്ഥാനത്തുള്ള വിനീഷ്യസിന് ഹാലന്റിനെക്കാൾ 699 പോയിന്റുകളുമാണ് കുറവുള്ളത്.

ലോകത്തെ ഏറ്റവും മികച്ച 100 താരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.115 ജേണലിസ്റ്റുകൾ, മുൻ താരങ്ങൾ,മുൻ പരിശീലകർ, ഇൻഫ്ലുവൻസേഴ്സ്,ഇതിനൊക്കെ പുറമേ പതിനായിരത്തോളം വരുന്ന ആരാധകർ എന്നിവരുടെയൊക്കെ വോട്ടുകൾ പരിഗണിച്ചുകൊണ്ടാണ് ഈ ലിസ്റ്റ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിലാണ് ഹാലന്റ് ഇപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്.

ഈ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ ഹാലന്റ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നുമായിരുന്നു ഹാലന്റ് പറഞ്ഞിരുന്നത്.കഴിഞ്ഞ സീസണൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആകെ കളിച്ച 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ ഹാലന്റ് നേടിയിരുന്നു. കൂടാതെ 9 അസിസ്റ്റുകളും താരം തന്റെ പേരിൽ കുറിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് താരം എന്ന നേട്ടം ഹാലന്റായിരുന്നു സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *