മെസ്സിയെക്കാൾ സൗന്ദര്യം തനിക്കാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു, വെളിപ്പെടുത്തലുമായി പീറ്റർ ക്രൗച്ച്!

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമെന്ന കാര്യത്തിൽ സംശയമില്ല. കളത്തിനകത്തെ നേട്ടങ്ങൾക്ക്‌ പുറമേ മറ്റു പല കാര്യങ്ങളിലും ഇവരുടെ ആരാധകർ തമ്മിൽ താരതമ്യം ചെയ്യാറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ലിവർപൂൾ താരമായ പീറ്റർ ക്രൗച്ച്. തമാശരൂപേണ സൗന്ദര്യത്തിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ സ്വയം മെസ്സിയുമായി താരതമ്യം ചെയ്ത സംഭവമാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലത്തെ ഒരു സംഭവമാണ് ക്രൗച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് റൊണാൾഡോയുടെ സഹതാരമായ റിയോ ഫെർഡിനാന്റാണ് ഈ സംഭവം തന്നോട് പങ്കുവെച്ചതെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ആ സംഭവം ക്രൗച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

” റിയോ ഫെർഡിനാന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കഥകൾ ഞങ്ങളോട് പറയുമായിരുന്നു.റൊണാൾഡോ കണ്ണാടിക്ക്‌ മുമ്പിൽ നിന്നു കൊണ്ട് മുടിയിലൂടെ കയ്യോടിച്ച് കൊണ്ട് പറയുമായിരുന്നു… വൗ.. ഞാൻ എത്ര സുന്ദരനാണെന്ന്.. അപ്പോൾ യുണൈറ്റഡിലെ സഹതാരങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് തമാശരൂപേണ പറയുമായിരുന്നു…എന്തൊക്കെയായാലും മെസ്സി നിന്നെക്കാൾ മികച്ച താരമാണ്.അപ്പോൾ ക്രിസ്റ്റ്യാനോ തോള് കുലുക്കി പുഞ്ചിരിച്ചു കൊണ്ട് പറയും…അത് എന്തോ ആവട്ടെ.. കാണാൻ മെസ്സി എന്നെ പോലെ അല്ലല്ലോ.. ” ഇതാണ് ക്രൗച്ച് പറഞ്ഞിട്ടുള്ളത്. മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഏതായാലും തമാശ രൂപേണയുള്ള ഈ സംഭാഷണം മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *