മെസ്സിയുടെ FA കപ്പ് റെക്കോർഡ് തകരാതിരിക്കാനാണ് ഹാലന്റിനെ പിൻവലിച്ചത് :ട്രോളി പെപ്!
ഇന്നലെ എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. സൂപ്പർ താരം ഹാലന്റ് ഒരിക്കൽ കൂടി ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 63ആം മിനിറ്റിൽ ഹാലന്റിനെ പിൻവലിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 5 ഗോളുകൾ നേടിയ ഹാലന്റിനെ ഉടൻതന്നെ പിൻവലിച്ചതിന്റെ പേരിൽ പരിശീലകനായ പെപ് ഗാർഡിയോളക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.അതായത് ലയണൽ മെസ്സിയുടെ 5 ഗോൾ നേട്ടം എന്ന റെക്കോർഡ് തകരാതിരിക്കാൻ വേണ്ടിയാണ് പെപ് ഹാലന്റിനെ പിൻവലിച്ചത് എന്നായിരുന്നു പ്രധാനപ്പെട്ട വിമർശനം. എന്നാൽ വളരെ പരിഹാസ രൂപേണയാണ് ഇതിന് പെപ് മറുപടി നൽകിയത്.
ERLING HAALAND SCORES HIS 40TH GOAL OF THE SEASON 🔥 pic.twitter.com/vSfGgYyg9l
— B/R Football (@brfootball) March 18, 2023
” ഇംഗ്ലണ്ടിൽ FA കപ്പിൽ ലയണൽ മെസ്സി കുറിച്ച റെക്കോർഡ് തകരാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഹാലന്റിനെ വേഗം പിൻവലിച്ചത്.ഞാനെപ്പോഴും എന്റെ താരങ്ങളെ പണിഷ് ചെയ്യാൻ ആഗ്രഹിക്കുന്നു. അതാണ് എന്റെ ഉദ്ദേശം “ഇതാണ് പെപ് മത്സരശേഷം പറഞ്ഞിട്ടുള്ളത്.
അതായത് തന്റെ വിമർശകർക്കെതിരെ വളരെ സർക്കാസ്റ്റിക്കായിക്കൊണ്ടാണ് പെപ് മറുപടി നൽകിയിട്ടുള്ളത്. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയിട്ടുള്ള ഹാലന്റ് ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.