മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല,നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം സലാ : ക്ലോപ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂൾ വാട്ട്ഫോർഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ് സലാ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.മത്സരത്തിന്റെ 54-ആം മിനുട്ടിലായിരുന്നു സലായുടെ അത്ഭുതപ്പെടുത്തുന്ന ഗോൾ പിറന്നത്. സമാനമായ ഗോൾ ഇതിന് മുമ്പ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും താരം നേടിയിരുന്നു. ഏതായാലും സലായെ വാനോളം പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പരിശീലകനായ യുർഗൻ ക്ലോപ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരം സലായാണ് എന്നാണ് ക്ലോപ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jurgen Klopp: “Come on, who is better than Mo Salah at the moment? There is nobody better… and that is clear”. 🔴🇪🇬 #LFC #Salah pic.twitter.com/OhLhII45t5
— Fabrizio Romano (@FabrizioRomano) October 16, 2021
” സലായുടെ ഇന്നത്തെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.ആദ്യത്തെ ഗോളിന് അദ്ദേഹം നൽകിയ ആ പാസ് മികച്ചതായിരുന്നു. അദ്ദേഹം നേടിയ ഗോൾ വളരെ പ്രത്യേകതകൾ നിറഞ്ഞതുമായിരുന്നു.അദ്ദേഹം ഇപ്പോൾ ടോപിലാണ്.അദ്ദേഹത്തേക്കാൾ മികച്ചതായി ഇപ്പോൾ ആരുമില്ല.ലോക ഫുട്ബോളിന് വേണ്ടി മെസ്സിയും റൊണാൾഡോയും എന്താണ് ചെയ്തതെന്നും അവരുടെ ആധിപത്യത്തെക്കുറിച്ചും നമ്മൾ ഇപ്പോൾ സംസാരിക്കേണ്ടതില്ല. നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരം സലായാണ് ” ഇതാണ് ക്ലോപ് ബിടി സ്പോർട്ടിസിനോട് പറഞ്ഞത്.
നിലവിൽ മിന്നുന്ന ഫോമിലാണ് സലാ കളിക്കുന്നത്. പ്രീമിയർ ലീഗിലെ ടോപ് സ്കോറർ സലായാണ്.