മെസ്സിയും ക്രിസ്റ്റ്യാനോയും പിഎസ്ജിയിൽ ഒരുമിച്ച് കളിക്കണം : മുള്ളർ!
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കൂടുമാറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണ് കടന്നു പോവുന്നത്. മെസ്സി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ബാഴ്‌സ വിട്ടപ്പോൾ റൊണാൾഡോ തന്റെ പഴയ തട്ടകമായ യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.ഏതായാലും ഇരുവരുടെയും ട്രാൻസ്ഫറുകളെ പറ്റിയുള്ള തന്റെ അഭിപ്രായം ജർമ്മൻ താരമായ മുള്ളർ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.ഒരു കായികപ്രേമി എന്ന നിലയിൽ ഇരുവരും പിഎസ്ജിയിൽ ഒരുമിച്ച് കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് മുള്ളർ അറിയിച്ചത്.കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗣️ Thomas Muller: "I would have liked to see Cristiano Ronaldo with Lionel Messi."
— Goal (@goal) August 28, 2021
Wouldn't we all, @esmuellert_ 😉 pic.twitter.com/8NlAElBB3n
” ഇപ്പോഴും കിലിയൻ എംബപ്പേ പിഎസ്ജി വിട്ടു പോവാൻ ആഗ്രഹിക്കുണ്ടെങ്കിൽ,മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പിഎസ്ജിയിൽ ഒരുമിച്ച് കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.തീർച്ചയായും അങ്ങനെ സംഭവിച്ചാൽ അത് മഹത്തായ ഒരു കൂട്ടുകെട്ട് ആയിരിക്കും.പ്രത്യേകിച്ച് ഒരു കായികപ്രേമി എന്ന നിലയിൽ എനിക്കത് വളരെയധികം സന്തോഷം നൽകും.ബോളിനൊപ്പവും അല്ലാതെയും നല്ല രീതിയിൽ കളിക്കുന്ന താരങ്ങളെ തീർച്ചയായും ടീമുകൾക്ക് ആവിശ്യമാണ്.ബോക്സിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം കരുത്തനായ ഒരു താരമാണ്. ഒരു ഡീപ് ആയിട്ടുള്ള ബോൾ അദ്ദേഹത്തിന് ആവിശ്യമില്ല.മെസ്സിക്കും നെയ്മർക്കും മധ്യനിരയിലൂടെ കളി മെനയാം.തീർച്ചയായും അങ്ങനെയൊരു കൂട്ടുകെട്ട് പിറന്നാൽ അത് വളരെയധികം ഇന്ട്രെസ്റ്റിംഗ് ആയിരിക്കും ” ഇതാണ് തോമസ് മുള്ളർ പറഞ്ഞത്.
എന്നാൽ താരത്തിന്റെ ആഗ്രഹം ഒരു വിദൂരസ്വപ്നം മാത്രമാണിപ്പോൾ. എന്തെന്നാൽ റൊണാൾഡോ മാഞ്ചസ്റ്ററിൽ എത്തിക്കഴിഞ്ഞു.