മെസ്സിയാണ് ഉപദേശം നൽകിയത് :ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിച്ച വിഷയത്തിൽ എമി പറയുന്നു.

2021 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു.മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിൽക്കുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പെനാൽറ്റി ലഭിച്ചിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഉണ്ടായിട്ടും ബ്രൂണോ ഫെർണാണ്ടസായിരുന്നു ആ പെനാൽറ്റി എടുത്തിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് വില്ലയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് അവിടെ പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു. മാത്രമല്ല ബ്രൂണോ അത് പാഴാക്കുകയും ചെയ്തിരുന്നു.

ഏതായാലും ഈ വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ എമി മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് പെനാൽറ്റികൾക്ക് മുന്നേ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ആശയം തനിക്ക് പറഞ്ഞു നൽകിയത് ലയണൽ മെസ്സിയാണ് എന്നാണ് എമി പറഞ്ഞിട്ടുള്ളത്. അത് നടപ്പിലാക്കുകയായിരുന്നുവെന്നും ഈ ഗോൾകീപ്പർ കൂട്ടിച്ചേർത്തിട്ടുണ്ട്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പെനാൽറ്റി എടുക്കാൻ ലഭിക്കാത്തതിൽ റൊണാൾഡോ അസ്വസ്ഥനാവുന്നത് ഞാൻ കണ്ടിരുന്നു. അവിടെ ഒരു ടെൻഷൻ ഉണ്ടാവുന്നത് ഞാൻ മനസ്സിലാക്കി.അപ്പോഴാണ് ഞാൻ റൊണാൾഡോയോട് പെനാൽറ്റി എടുക്കാൻ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് റൊണാൾഡോ പെനാൽറ്റി എടുക്കാത്തത് എന്നുള്ളത് ഞാൻ കവാനിയോട് ചോദിച്ചു. അവിടെ ഒരു പ്രശ്നം സൃഷ്ടിക്കുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം.ഞങ്ങൾക്ക് വിജയിക്കാൻ വേണ്ടി അവരുടെ ശ്രദ്ധ തെറ്റിക്കണമായിരുന്നു. നിരവധി പെനാൽറ്റികൾ ലക്ഷ്യത്തിൽ എത്തിച്ച താരമാണ് ബ്രൂണോ. മെസ്സിയോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചിരുന്നു.മെസ്സി പറഞ്ഞത് അങ്ങോട്ടുമിങ്ങോട്ടും ചലിക്കാനാണ്.അങ്ങനെയാണ് എന്നുണ്ടെങ്കിൽ അവിടെ ഒരു പ്രതിസന്ധി സൃഷ്ടിക്കാൻ സാധിക്കും.പെനാൽറ്റി എടുക്കുന്ന താരത്തെ കൺഫ്യൂഷൻ ആക്കാനും സാധിക്കും. പെനാൽറ്റി എടുക്കുന്നതിനു മുന്നേ പ്രതിസന്ധികൾ സൃഷ്ടിക്കാനായിരുന്നു മെസ്സിയുടെ ഉപദേശം “ഇതായിരുന്നു എമിലിയാനോ മാർട്ടിനെസ്സ് പറഞ്ഞിരുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും എമിയുടെ ഈ തന്ത്രങ്ങൾ വളരെയധികം ഫലം കണ്ടിരുന്നു.ഹോളണ്ട്, ഫ്രാൻസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലെ പെനാൽറ്റികൾ അർജന്റീന ആയിരുന്നു അതിജീവിച്ചിരുന്നത്. അതിൽ വലിയ പങ്കുവഹിച്ചത് എമി മാർട്ടിനസ് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *