മെസ്സിക്ക് പുതിയ ഓഫർ നൽകിയോ? സത്യാവസ്ഥ വെളിപ്പെടുത്തി സിറ്റി!

കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലീഷ് മാധ്യമമായ ദി സൺ ഒരു വാർത്ത പുറത്ത് വിട്ടത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരു പുതിയ ഓഫർ വെച്ചു നീട്ടി എന്നായിരുന്നു ഈ വാർത്ത. മുമ്പ് 600 മില്യൺ പൗണ്ടിന്റെ ഓഫറായിരുന്നു നൽകിയതെങ്കിൽ ഇത്തവണ 430 മില്യൺ പൗണ്ടിന്റെ ഓഫറാണ് നൽകിയത് എന്നായിരുന്നു സണ്ണിന്റെ വാദം. ഇതിനെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തതോടെയാണ് ഇത്‌ വലിയ രീതിയിൽ വാർത്താപ്രാധാന്യം ലഭിച്ചത്. എന്നാൽ ഇക്കാര്യം മാഞ്ചസ്റ്റർ സിറ്റി തന്നെ നേരിട്ട് നിഷേധിച്ചതായി മാർക്ക പിന്നീട് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. സിറ്റി അത്തരത്തിലുള്ള ഓഫറുകളുമായി മെസ്സിയെ സമീപിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ മാർക്കയെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ സമ്മറിലോ അതല്ലെങ്കിൽ അതിന് ശേഷമുള്ള മാസങ്ങളിലോ യാതൊരു വിധത്തിലുള്ള ഓഫറുകളുമായി മെസ്സിയെ സമീപിച്ചിട്ടില്ലെന്ന് സിറ്റി അറിയിക്കുകയായിരുന്നു. ഇതോടെ സിറ്റിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കാണ് വിരാമമായത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സ തോൽവി അറിഞ്ഞതോടെ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ വീണ്ടും നിറഞ്ഞു നിന്നിരുന്നു. തുടർന്നാണ് ദി സൺ ഇത്തരത്തിലുള്ള ഒരു വാർത്തയുമായി രംഗപ്രവേശനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *