മെന്റിയുടെ വൻ പിഴവ്,കൂലിബലിക്ക് റെഡ്,തകർന്നടിഞ്ഞ് ചെൽസി!
പ്രീമിയർ ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ചെൽസിക്ക് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡാണ് ചെൽസിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തിരിച്ചടികൾ ഏൽപ്പിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ചെൽസിക്ക് വിനയാവുകയായിരുന്നു.
മത്സരത്തിന്റെ 33ആം മിനിട്ടിൽ ബ്രെന്റൺ ആരോൻസണാണ് ലീഡ്സിന് ലീഡ് നേടിക്കൊടുത്തത്. യഥാർത്ഥത്തിൽ ചെൽസി ഗോൾ കീപ്പർ മെന്റിയുടെ വലിയൊരു അബദ്ധമാണ് ഈ ഗോളിന് വഴിയൊരുക്കിയത്.താരത്തിന്റെ പിഴവ് ആരോൻസൺ മുതലെടുക്കുകയായിരുന്നു.
37-ആം മിനുട്ടിൽ റോഡ്രിഗോ ലീഡ്സിന്റെ രണ്ടാം ഗോൾ നേടി.ഹാരിസണിന്റെ ഫ്രീകിക്കിൽ ഹെഡറിലൂടെയാണ് റോഡ്രിഗോ ഗോൾ നേടിയത്.69-ആം മിനുട്ടിൽ ലീഡ്സിന്റെ മൂന്നാം ഗോൾ പിറന്നു. ഇത്തവണ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് ഹാരിസണാണ് ഗോൾ നേടിയത്.ഇതോടെ ചെൽസി പരാജയം സമ്മതിക്കുകയായിരുന്നു.
Mendy?😭 pic.twitter.com/iMCrGoMamf
— 🛸 (@Kst10i) August 21, 2022
മാത്രമല്ല 85ആം മിനിട്ടിൽ കൂലിബലി രണ്ടാം യെല്ലോ കാർഡ് കണ്ടുകൊണ്ട് പുറത്ത് പോയതോടെ ചെൽസിയുടെ പതനം പൂർണമായി. ഒരു ഘട്ടത്തിൽ പോലും ചെൽസിക്ക് ലീഡ്സിന് വെല്ലുവിളി ഉയർത്താൻ കഴിയാതെ പോവുകയായിരുന്നു.
3 മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നേടിയ ലീഡ്സ് നിലവിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം 4 പോയിന്റ് മാത്രമുള്ള ചെൽസി 12-ആം സ്ഥാനത്താണ്.