മുൻ ടീമിനെതിരെയും ക്ലീൻഷീറ്റ്,ചെൽസിയുടെ പത്ത് വർഷത്തെ റെക്കോർഡ് തിരുത്തിയെഴുതി മെന്റി !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പ്രീമിയർ ലീഗ് കരുത്തരായ ചെൽസി റെന്നസിനെ തോല്പിച്ചത്. ഇരട്ട പെനാൽറ്റി ഗോളുകൾ നേടിയ ടിമോ വെർണറും ഒരു ഗോൾ നേടിയ ടമ്മി അബ്രഹാമുമാണ് ചെൽസിക്ക് വിജയം നേടികൊടുത്തത്. മാത്രമല്ല ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നുള്ളത് കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. തുടക്കത്തിൽ ഏറെ വിമർശനങ്ങൾ കേട്ടിരുന്ന ചെൽസി പ്രതിരോധം നിലവിൽ മികച്ച ഫോമിലാണ്. കൂടാതെ ഗോൾകീപ്പർ മെന്റിയുടെ വരവും ചെൽസിക്ക് തുണയായി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ചെൽസി. ഈ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും ചെൽസി വഴങ്ങിയിട്ടില്ല. 2009-2010 ന് ശേഷം ഇതാദ്യമായാണ് ചെൽസി ഈ നേട്ടം കൈവരിക്കുന്നത്.
Edouard Mendy with his former Rennes team-mates at full-time is absolutely brilliant 💙#UCL
— Goal (@goal) November 4, 2020
🎥 @DAZN_CA pic.twitter.com/IwxgjwGtXC
തുടക്കത്തിൽ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് ഗോളുകൾ ബ്ലൂസ് വഴങ്ങിയിരുന്നു. എന്നാൽ പിന്നീട് ചെൽസിയുടെ പ്രതിരോധം ശക്തി പ്രാപിച്ചു. എല്ലാ കോമ്പിറ്റീഷനുകളിലുമായി അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും ചെൽസി വഴങ്ങിയിട്ടില്ല എന്നുള്ളത് മെന്റിയുടെയും ചെൽസി പ്രതിരോധത്തിന്റെയും മികവ് എടുത്തു കാണിക്കുന്നു. തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടുന്നത് 2010-ന് ശേഷം ഇതാദ്യമായിട്ടാണ്. പത്ത് വർഷത്തെ ക്ലീൻ ഷീറ്റ് റെക്കോർഡ് ആണ് മെന്റി തിരുത്തിയെഴുതിയത്. ഇന്നലെ നടന്ന മത്സരത്തിൽ തന്റെ മുൻ ടീമായ റെന്നസിനെതിരെയാണ് മെന്റി ക്ലീൻ ഷീറ്റ് കരസ്ഥമാക്കിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് മെന്റി ചെൽസിയിൽ എത്തിയതിന് ശേഷം വഴങ്ങിയത്. ഏതായാലും പിഴവുകൾ തുടർക്കഥയാക്കിയിരുന്ന കെപയുടെ പകരമായി മികച്ച ഒരു ഗോൾകീപ്പറെ കിട്ടിയ ആശ്വാസത്തിലാണ് ലംപാർഡ്.
What a signing he has been 👏
— Goal News (@GoalNews) November 4, 2020