മുമ്പ് റാൾഫ് റാഗ്നിക്ക് തനിക്ക് നൽകിയ ഉപദേശം വെളിപ്പെടുത്തി തോമസ് ടുഷേൽ!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ചെൽസിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇതിലെ ശ്രദ്ധേയമായ കാര്യം തോമസ് ടുഷേലും റാൾഫ് റാഗ്നിക്കും മുഖാമുഖം വരുന്നു എന്നുള്ളതാണ്.

മുമ്പ് റാൾഫിന് കീഴിൽ 18 മാസത്തോളം SSV എന്ന ക്ലബ്ബിനു വേണ്ടി തോമസ് ടുഷേൽ കളിച്ചിട്ടുണ്ട്.അന്ന് ഡിഫന്ററായിരുന്ന തനിക്ക് റാൾഫ് നൽകിയ ഉപദേശം ഇപ്പോൾ ടുഷേൽ തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല സ്റ്റുട്ട്ഗർട്ടിന്റെ അണ്ടർ 15 ടീമിന്റെ പരിശീലകനായി കൊണ്ട് ടുഷേലിനെ നിയമിച്ചത് റാൾഫായിരുന്നു.അന്നത്തെ അനുഭവങ്ങളും ടുഷേൽ പങ്കുവെച്ചിട്ടുണ്ട്.ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മുടെ സ്ട്രൈക്കർ എവിടെപ്പോയാലും അവിടെ ചെന്ന് അദ്ദേഹത്തെ ഡിഫന്റ് ചെയ്യേണ്ടതില്ലെന്ന് ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു.ബാക്ക് ഫോർ എന്ന നിലയിലും സ്പേസുകളിലും ഡിഫന്റ് ചെയ്യാനായിരുന്നു റാൾഫ് ഉപദേശിച്ചിരുന്നത്. അത് ക്ലബ്ബിനകത്ത് വലിയ വിജയം കൊണ്ടുവന്നു.അദ്ദേഹം സ്റ്റുട്ട്ഗർട്ടിനെ പരിശീലിപ്പിക്കുന്ന സമയത്ത് അക്കാദമിയുടെ പരിശീലകനായി കൊണ്ട് എനിക്ക് വാതിൽ തുറന്നു തന്നത് അദ്ദേഹമാണ്. അവിടെ മുതലാണ് ഞാൻ എന്റെ പരമാവധി ശ്രമിച്ചു തുടങ്ങിയത്. താഴെക്കിടയിൽ നിന്നും ക്ലബ്ബുകളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ജർമനിയിൽ അദ്ദേഹത്തിന് വലിയ റെക്കോർഡുകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.അദ്ദേഹത്തെ കാണുന്നത് നല്ല ഒരു കാര്യമാണ്. ഞങ്ങൾ ചില സമയങ്ങളിലൊക്കെ സംസാരിക്കാറുണ്ട്. പക്ഷേ സ്ഥിരമായി കോൺടാക്ട് ഒന്നുമില്ല ” ഇതാണ് ടുഷേൽ പറഞ്ഞത്.

നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് ചെൽസിയുള്ളത്.അതേസമയം യുണൈറ്റഡിന്റെ സ്ഥാനം ആറാമതാണ്.

Leave a Reply

Your email address will not be published. Required fields are marked *