മുഡ്രിക്ക് ബാലൺഡി’ഓർ നേടും: സഹതാരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി വലിയ ഒരു തുക നൽകി കൊണ്ടായിരുന്നു സൂപ്പർ താരം മുഡ്രിക്കിനെ സ്വന്തമാക്കിയിരുന്നത്. താരത്തിന് വേണ്ടി ആകെ 89 മില്യൺ പൗണ്ട് ആയിരുന്നു അവർ ചിലവഴിച്ചിരുന്നത്. ഉക്രൈനിയൻ നെയ്മർ എന്ന വിശേഷണവുമായി വന്ന താരമാണ് മുഡ്രിക്ക്. പക്ഷേ അതിനോട് നീതിപുലർത്താൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വസ്തുത.ചെൽസിക്ക് വേണ്ടി ആകെ കളിച്ച 58 മത്സരങ്ങളിൽ നിന്ന് കേവലം 7 ഗോളുകൾ മാത്രമാണ് മുഡ്രിക്ക് നേടിയിട്ടുള്ളത്.

എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് ഉക്രൈൻ സഹതാരമായ ജിയോർജി സുഡാക്കോവ് രംഗത്ത് വന്നിട്ടുണ്ട്.അതിരുകളില്ലാത്ത പ്രതിഭയുള്ള താരമാണ് മുഡ്രിക്ക് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഭാവിയിൽ ബാലൺഡി’ഓർ നേടാൻ മുഡ്രിക്കിന് സാധിക്കുമെന്നും ഇദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.ഉക്രൈൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം ഇൻഗ്രേഡിബിൾ ആയ ഒരു താരമാണ് മുഡ്രിക്ക്. അദ്ദേഹത്തിന്റെ ടാലെന്റിന് ഒരു പരിധിയുമില്ല. ഭാവിയിൽ അദ്ദേഹത്തിന് ബാലൺഡി’ഓർ പുരസ്കാരം വരെ നേടാൻ സാധിക്കും. കാരണം അത്രയധികം ക്വാളിറ്റിയുള്ള താരമാണ് മുഡ്രിക്ക്.പക്ഷേ എല്ലാം അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്.അദ്ദേഹത്തിന്റെ ബെസ്റ്റ് കോളിറ്റി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.ഉക്രൈൻ എന്നുള്ളത് ഒരുപാട് പ്രതിഭകൾ ഉള്ള ഒരു രാജ്യമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഉത്തമ ഉദാഹരണമാണ് ” ഇതാണ് സഹതാരം പറഞ്ഞിട്ടുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പെഡ്രോ നെറ്റോ,ജാവോ ഫെലിക്സ് തുടങ്ങിയ മുന്നേറ്റ നിര താരങ്ങളെ ചെൽസി സൈൻ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി സൂപ്പർ താരങ്ങളെ ഇപ്പോൾ അവർക്ക് ലഭ്യവുമാണ്. അതിനർത്ഥം വലിയ ഒരു കോമ്പറ്റീഷൻ തന്നെ മുഡ്രിക്കിന് ഇനി നേരിടേണ്ടി വന്നേക്കും.ചെൽസിയിൽ നിലനിൽക്കണമെങ്കിൽ അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *