മികച്ച പ്രകടനം കാഴ്ച്ചവെച്ചതാര്? മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഗ്രേഡുകൾ ഇങ്ങനെ!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ വേണ്ടത്ര മികവിലേക്കുയരാൻ അവർക്ക് സാധിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ തുടർച്ചയായി മത്സരങ്ങളിൽ അവർക്ക് വിജയം നേടാൻ സാധിച്ചിരുന്നില്ല. ഒട്ടനവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ടീം വിജയിക്കാത്തത് വലിയ വിമർശനങ്ങൾക്ക്‌ വഴി വെച്ചിരുന്നു.

ഏതായാലും ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ വിജയം നേടാൻ സാധിച്ചത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി തിളങ്ങിയ താരങ്ങൾ ആരൊക്കെയാണ്? മോശമായ താരങ്ങൾ ആരൊക്കെയാണ്? അത്തരത്തിലുള്ള ഒരു വിശദീകരണം ഇപ്പോൾ പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ നടത്തിയിട്ടുണ്ട്. ഓരോ താരങ്ങൾക്കും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ആണ് നൽകിയിട്ടുള്ളത്. ആ ഗ്രേഡ് നമുക്കൊന്ന് പരിശോധിക്കാം.

1-ഡേവിഡ് ഡിഹിയ – A ഗ്രേഡ്

2-ആരോൺ വാൻ ബിസാക്ക – C ഗ്രേഡ്

3-ഹാരി മഗ്വയ്‌ർ – D ഗ്രേഡ്

4-റാഫേൽ വരാനെ – B ഗ്രേഡ്

5-വിക്ടർ ലിന്റലോഫ് – C ഗ്രേഡ്

6-ലൂക്ക് ഷോ – C

7-സ്കോട്ട് മക്ടോമിനെ – C

8-ഫ്രഡ്‌ – D

9-നെമഞ്ച മാറ്റിച്ച് – C

10-പോൾ പോഗ്ബ – C

11-ബ്രൂണോ ഫെർണാണ്ടസ് – C

12-ജെസെ ലിംഗാർഡ് – B

13-മാസോൺ ഗ്രീൻവുഡ് -B

14-ജേഡൻ സാഞ്ചോ – C

15-മാർക്കസ് റാഷ്ഫോർഡ് – B

16-ക്രിസ്റ്റ്യാനോ റൊണാൾഡോ – A ഗ്രേഡ്

17-എഡിൻസൺ കവാനി – B

18-ആന്റണി മാർഷ്യൽ – C

19-ഡോണി വാൻ ഡി ബീക്ക് – C

ഇങ്ങനെയാണ് കണക്കുകൾ. രണ്ടു താരങ്ങൾക്ക്‌ മാത്രമാണ് A ഗ്രേഡ് ലഭിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോയും ഡേവിഡ് ഡിഹിയയുമാണ് ഈ സീസണിൽ യുണൈറ്റഡിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *