മികച്ച താരം സലാ, കേൾക്കുമ്പോൾ ക്രിസ്റ്റ്യാനോ അസ്വസ്ഥനാവുമെന്നറിയാം : മുൻ യുണൈറ്റഡ് പരിശീലകൻ!

ഈ പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഹമ്മദ് സലായും.പ്രീമിയർ ലീഗിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുള്ളതെങ്കിൽ 16 ഗോളുകളും 9 അസിസ്റ്റുകളുമാണ് സലാ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.

ഏതായാലും നിലവിലെ ഈജിപ്ത് പരിശീലകനും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റ് പരിശീലനകനുമായിരുന്ന കാർലോസ് ക്വയ്റോസ് ഇരുവരെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് നിലവിലെ ഏറ്റവും മികച്ച താരം സലായാണെന്നും ഇത് കേൾക്കുമ്പോൾ ക്രിസ്റ്റ്യാനോ അസ്വസ്ഥനാകുമെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിലവിൽ ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച താരമാണ് മുഹമ്മദ് സലാ. ഒരുപക്ഷെ നിങ്ങൾക്ക് എന്നോട് യോജിക്കാൻ കഴിഞ്ഞേക്കും.എന്റെ സുഹൃത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതറിഞ്ഞാൽ തീർച്ചയായും അദ്ദേഹം അസ്വസ്ഥനാവും ” ഇതാണ് കാർലോസ് പറഞ്ഞത്.

അലക്സ് ഫെർഗൂസൻ യുണൈറ്റഡിന്റെ പരിശീലകനായിരുന്ന കാലത്ത് അസിസ്റ്റന്റ് പരിശീലകനായിരുന്നു കാർലോസ്. ക്രിസ്റ്റ്യാനോയുടെ വളർച്ചയിൽ വലിയ പങ്കു വഹിച്ചിട്ടുള്ള വ്യക്തിയാണ് കാർലോസ്. നിലവിൽ ഈജിപ്തിന്റെ പരിശീലകനായ ഇദ്ദേഹം ആഫ്കോണിനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *