മാഡ്രിഡ് ഡെർബി സമനിലയിൽ, സിറ്റിയുടെ കുതിപ്പിന് ചെകുത്താൻമാരുടെ കടിഞ്ഞാൺ!
ഇന്നലെ ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബി സമനിലയിൽ കലാശിച്ചു.1-1 എന്ന സ്കോറിനാണ് റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന്റെ അവസാനം വരെ റയൽ ഒരു ഗോളിന് പിറകിൽ നിന്ന് തോൽവി മുന്നിൽ കാണുകയായിരുന്നു. എന്നാൽ പിന്നീട് കരിം ബെൻസിമ ഒരിക്കൽ കൂടി റയലിന്റെ രക്ഷകനാവുകയായിരുന്നു.മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ തന്നെ ലോറെന്റോയുടെ പാസിൽ നിന്ന് സുവാരസ് ഗോൾ നേടുകയായിരുന്നു.ഈ ഗോളിന് മറുപടി നൽകാൻ 88-ആം മിനുട്ട് വരെ റയൽ കാത്തിരിക്കേണ്ടി വന്നു.കാസമിറോയുടെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഗോൾ നേടിയതോടെയാണ് റയൽ തോൽവിയിൽ നിന്നും രക്ഷപ്പെട്ടത്.നിലവിൽ പോയിന്റ് ടേബിളിൽ അത്ലറ്റിക്കോ തന്നെയാണ് ഒന്നാമത്.25 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണ് അത്‌ലെറ്റിക്കോയുടെ സമ്പാദ്യം.അതേസമയം 26 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് റയലിനുള്ളത്.
Final Time: Atletico Madrid 1-1 Real Madrid
— BarçaTimes (@BarcaTimes) March 7, 2021
1. Atletico: 59 points (25 games)
2. Barcelona: 56 points (26 games)
3. Real Madrid: 54 points (26 games) pic.twitter.com/yJqDTN8zoZ
അതേസമയം ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് കാലിടറി. ഏറെ കാലത്തിന് ശേഷമാണ് സിറ്റി തോൽവി രുചിക്കുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെകുത്താൻപട സിറ്റിയെ കീഴടക്കിയത്. യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ്, ലുക്ക് ഷോ എന്നിവരാണ് ഗോളുകൾ നേടിയത്.മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബ്രൂണോ പെനാൽറ്റിയിലൂടെ ഗോൾ നേടുകയായിരുന്നു.50-ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ അസിസ്റ്റിൽ നിന്നും ഷോ കൂടി ഗോൾ നേടിയതോടെ സിറ്റി പരാജയം രുചിച്ചു. എന്നിരുന്നാലും ഒന്നാം സ്ഥാനം സിറ്റിയുടെ കയ്യിൽ ഭദ്രമാണ്.28 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം.ഇത്രയും മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.
Manchester is 🔴🔴🔴 #mufc pic.twitter.com/eH5yBpWHUi
— Bruno Fernandes (@B_Fernandes8) March 7, 2021