മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം വരും ആഴ്ച്ചകളിൽ ക്ലബ്ബ് വിടും!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എറിക്ക് ടെൻ ഹാഗ് യുവതാരമായ ടൈറൽ മലാസിയയെ സ്വന്തമാക്കിയത്. തുടർന്ന് താരം തനിക്ക് ലഭിച്ച അവസരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ടെൻ ഹാഗ് താരത്തിന് വരുന്ന സീസണിൽ വലിയ പ്രാധാന്യം നൽകിയേക്കും.

അതേസമയം യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ അലക്സ് ടെല്ലസ് ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. വരും ആഴ്ച്ചകളിൽ ടെല്ലസ് ക്ലബ്ബ് വിടുമെന്നുള്ള കാര്യം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും താരം ക്ലബ്ബ് വിടുക. സാലറി ക്യാപിനെ ആശ്രയിച്ചായിരിക്കും താരത്തിന്റെ ഡീൽ നടക്കുക.

2020 ലായിരുന്നു അലക്സ് ടെല്ലസ് പോർച്ചുഗീസ് ക്ലബായ പോർട്ടോ വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ആദ്യ സീസണിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ 18 മത്സരങ്ങൾ താരം യുണൈറ്റഡിന് വേണ്ടി കളിച്ചുവെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് പുലർത്താൻ ടെല്ലസിന് കഴിഞ്ഞിരുന്നില്ല. ഇതോടുകൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഒഴിവാക്കാൻ തീരുമാനിച്ചത്.

അതേസമയം തന്റെ മുൻക്ലബ്ബായ പോർട്ടോയിലേക്ക് ടെല്ലസ് മടങ്ങിയേക്കുമെന്നുള്ള റൂമറുകളെ ഫാബ്രിസിയോ നിരസിച്ചിട്ടുണ്ട്. അതേസമയം സ്പാനിഷ് വമ്പൻമാരായ സെവിയ്യക്ക് താരത്തിൽ താല്പര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ സെവിയ്യ ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.

29 കാരനായ ടെല്ലസ് യുണൈറ്റഡ് വിടാൻ തന്നെയാണ് സാധ്യത. താരത്തെ കൂടാതെ ആരോൺ വാൻ ബിസാക്ക, ബ്രാണ്ടൻ വില്യംസ്,എറിക്ക് ബെയിലി,ഫിൽ ജോനസ് എന്നിവരെ യുണൈറ്റഡ് ഒഴിവാക്കുമെന്നുള്ള റൂമറുകളും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *