മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരം ഇനി ഫുൾഹാമിൽ കളിക്കും,സ്ഥിരീകരിച്ച് ഫാബ്രിസിയോ!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ആൻഡ്രിയാസ് പെരീര ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിലേക്കാണ് താരം ഇപ്പോൾ ചേക്കേറിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

മൂന്ന് വർഷത്തെ കരാറിലാണ് ഈ ബ്രസീലിയൻ താരം ഫുൾഹാമുമായി ഒപ്പ് വെച്ചിട്ടുള്ളത്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ അദ്ദേഹത്തിനുണ്ട്. ആകെ 13 മില്യൻ പൗണ്ടാണ് ഈ മധ്യനിര താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുൾ ഹാമിൽ നിന്നും ലഭിക്കുക.

2014-ലായിരുന്നു ആൻഡ്രിയാസ് പെരീര മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിന് വേണ്ടി കളിച്ചു തുടങ്ങിയത്. പക്ഷേ അവസരങ്ങൾ കുറവായതിനാൽ പല ടീമുകളിലേക്കും അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ ചേക്കേറുകയായിരുന്നു.ഗ്രനാഡ,വലൻസിയ,ലാസിയോ,ഫ്ലാമെങ്കോ എന്നിവർക്ക് വേണ്ടി താരം ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്. പിന്നീടാണ് താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുള്ളത്.

ബ്രസീലിന്റെ സീനിയർ ടീമിന് വേണ്ടി ഒരു മത്സരം കളിക്കാൻ പെരീരക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കളിക്കാൻ ഫുൾഹാമിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ അവർ ലീഗിലേക്ക് മടങ്ങി എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *