മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീം ന്യൂസ്‌ പുറത്ത് വിട്ട് കാരിക്ക്!

പ്രീമിയർ ലീഗിലെ പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ കരുത്തരായ ചെൽസിയാണ്. ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം പത്ത് മണിക്ക് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വാട്ട്ഫോഡിനോട് വലിയ തോൽവി യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെ കീഴടക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നു.

ഏതായാലും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ യുണൈറ്റഡിന്റെ ടീം ന്യൂസ്‌ പരിശീലകനായ മൈക്കൽ കാരിക്ക്‌ പുറത്ത് വിട്ടിട്ടുണ്ട്. ലൂക്ക് ഷോ, ഫ്രഡ്‌ എന്നിവരുടെ കാര്യത്തിലുള്ള ആശങ്കയാണ് ഇദ്ദേഹം പങ്കു വെച്ചത്. കാരിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ടീമിൽ രണ്ട് മൂന്ന് ചെറിയ പ്രശ്നങ്ങൾ ഉണ്ട്. യഥാർത്ഥത്തിൽ ഇതൊരു നല്ല കാര്യമല്ല. എന്തെന്നാൽ മുഴുവൻ സ്‌ക്വാഡിനേയും ലഭിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക.ഒന്ന് രണ്ട് പേരുടെ കാര്യത്തിൽ കാത്തിരിക്കേണ്ടിയിരിക്കുന്നു.ലൂക്ക് ഷോക്ക്‌ തലയിലാണ് പരിക്കേറ്റിരിക്കുന്നത്.അദ്ദേഹത്തിന്റെ പുരോഗതി ഞങ്ങൾ പരിശോധിക്കുന്നുണ്ട്.ഫ്രഡിന്റെ ആങ്കിളിന് പരിക്കേറ്റിട്ടുണ്ട്.പക്ഷേ അവിശ്വസനീയമാം വിധം അദ്ദേഹം അത് മാനേജ് ചെയ്തു മത്സരം പൂർത്തിയാക്കി.കാര്യങ്ങൾ ഏത് രൂപത്തിലേക്ക് മാറുമെന്നുള്ളത് നോക്കി കാണേണ്ടിയിരിക്കുന്നു.ഒന്ന് രണ്ട് പേർക്ക് കൂടി പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ ഞങ്ങൾ മത്സരത്തിൽ കരുത്തരായിരിക്കും ” കാരിക്ക് പറഞ്ഞു.

നിലവിൽ പോയിന്റ് ടേബിളിൽ ചെൽസി ഒന്നാം സ്ഥാനക്കാരാണ്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡാവട്ടെ എട്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *