മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പറെ ക്ലബിലെത്തിക്കാൻ ചെൽസി !

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്‌സൺ ആണ് നിലവിൽ ഫ്രാങ്ക് ലംപാർഡിന്റെ നോട്ടപ്പുള്ളി. ഈ സമ്മർ ട്രാൻസ്ഫറിൽ താരത്തെ ടീമിലെത്തിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. താരത്തിന് വേണ്ടി 55 മില്യൺ പൗണ്ട് ചെൽസി ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. നിലവിലെ ഗോൾകീപ്പർ കെപ അരിസബലാഗയിൽ ചെൽസി അധികൃതർ ഒട്ടും തൃപ്തർ അല്ല. ഉടനടി തന്നെ താരത്തിന് പകരക്കാരനെ എത്തിക്കണമെന്ന് ലംപാർഡ് ആവിശ്യപ്പെട്ടിരുന്നു. അത്ലറ്റികോ മാഡ്രിഡ്‌ ഗോൾകീപ്പർ യാൻ ഒബ്ലക്ക്, ബാഴ്സലോണ താരം ടെർസ്റ്റീഗൻ, അയാക്സ് താരം ഒനാന എന്നിവരെയെല്ലാം ചെൽസി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഇതൊന്നും സാധ്യമാവാതെ വന്നതോടെ ചെൽസി ഹെൻഡേഴ്‌സണിലേക്ക് തിരിഞ്ഞത്.

ഷെഫീൽഡ് യൂണൈറ്റഡിലെ ലോൺ കാലാവധി അവസാനിച്ചത് കൊണ്ട് ഹെൻഡേഴ്‌സൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തെ കൈവിടാൻ സോൾഷ്യാറിന് താല്പര്യമില്ലെങ്കിലും താരത്തിന് ക്ലബ് വിടാനാണ് ആഗ്രഹം. ഡിഹിയക്ക് കീഴിൽ രണ്ടാം കീപ്പർ ആയി തുടരാൻ ഹെൻഡേഴ്‌സണ് താല്പര്യമില്ല. ഇതിനാൽ തന്നെ ചെൽസിയുടെ ഓഫർ ഇദ്ദേഹം സ്വീകരിക്കാനാണ് സാധ്യത. കൂടാതെ നല്ലൊരു തുക തന്നെ ഇദ്ദേഹത്തിന് സാലറിയായി ചെൽസി ഓഫർ ചെയ്തിട്ടുണ്ട് എന്നാണ് അറിവ്. എന്നാൽ യുണൈറ്റഡിന്റെ ഫസ്റ്റ് ഗോൾകീപ്പർ സ്ഥാനം ഓഫർ ചെയ്താൽ താരം യുണൈറ്റഡിൽ തുടർന്നേക്കും.അതേസമയം താരത്തിന് ഇനിയും രണ്ട് വർഷം കൂടി മാഞ്ചസ്റ്ററിൽ കരാർ അവശേഷിക്കുന്നുണ്ട്. ഈ സീസണിൽ മുപ്പത്തിയാറു മത്സരങ്ങളിൽ നിന്ന് പതിമൂന്നു ക്ലീൻഷീറ്റുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തെ സ്ഥിരമായി നിലനിർത്താൻ ഷെഫീൽഡ് യുണൈറ്റഡിന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമാണ് ഇതിന് തടസ്സം നിൽക്കുന്നത്. ഹോസെ മൊറീഞ്ഞോയുടെ ടോട്ടൻഹാമിനും താരത്തെ നോട്ടമുണ്ട് എന്നും വാർത്തകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *