മാഞ്ചസ്റ്റർ ഡെർബി ഇന്ന്,പെപ്പിന് സന്ദേശവുമായി ടെൻ ഹാഗ്!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്.നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30 ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് നിരവധി കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയെ ഇദ്ദേഹം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് പെപ് എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. എന്നാൽ മത്സരത്തിൽ യുണൈറ്റഡ് എതിരാളികൾ ആരാണ് എന്നുള്ളത് കാര്യമാക്കുന്നില്ലെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും എനിക്ക് പെപ്പിനെ അറിയാം. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. 8 വർഷങ്ങൾക്കു മുമ്പ് ഒരുമിച്ച് വർക്ക് ചെയ്തവരാണ് ഞങ്ങൾ. ഒരു പരിശീലകൻ എന്ന നിലയിൽ എപ്പോഴും ഡെവലപ്പ് ആയിട്ടുള്ള വ്യക്തിയാണ് പെപ്.അങ്ങനെ ആവാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഞങ്ങൾ ശരിയായ ദിശയിലാണ് വഴി പിരിഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ.പക്ഷേ ഫുട്ബോളിൽ വേറെയും ഒരുപാട് വേൾഡ് ക്ലാസ് പരിശീലകരുണ്ട്.എന്തൊക്കെയായാലും ഞങ്ങളുടെ നിയമങ്ങളും തത്വങ്ങളും അനുസരിച്ചുകൊണ്ട് കളിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. ഞങ്ങൾ എപ്പോഴും ഞങ്ങളുടെ എതിരാളികളെ ബഹുമാനിക്കും. പക്ഷേ അവർ ആരാണ് എന്നുള്ളത് ഞങ്ങൾ കാര്യമാക്കുന്നില്ല. മറിച്ച് ഞങ്ങളുടേതായ രീതിയിൽ കളിക്കുകയാണ് ചെയ്യുക ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

2013 മുതൽ 2015 വരെ ബയേണിന്റെ പരിശീലകനായിരുന്നു പെപ് ഗ്വാർഡിയോള. അന്ന് പെപ്പിന് കീഴിൽ വർക്ക് ചെയ്തിട്ടുള്ള വ്യക്തിയാണ് എറിക്ക് ടെൻ ഹാഗ്. തന്റെ ആദ്യത്തെ മാഞ്ചസ്റ്റർ ഡെർബിക്കുള്ള ഒരുക്കത്തിലാണ് നിലവിൽ ടെൻ ഹാഗ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *