മാഞ്ചസ്റ്റർ ഡെർബിക്ക് വിരസസമനില, എവെർട്ടണ് മുന്നിൽ കീഴടങ്ങി ചെൽസി !
പ്രീമിയർ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ ഡെർബിക്ക് വിരസസമനില. മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും ഗോളുകളൊന്നും നേടാതെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഡെർബിയുടെ ആവേശം സമ്മാനിക്കാൻ ഈ മത്സരത്തിന് കഴിഞ്ഞില്ല. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി ഒമ്പതാം സ്ഥാനത്തുമാണ്. ഒരു പോയിന്റ് വിത്യാസമാണ് ഇരു ക്ലബുകളും തമ്മിലുള്ളത്. യുണൈറ്റഡ് നിരയിൽ ബ്രൂണോ, റാഷ്ഫോർസ്, ഗ്രീൻവുഡ് എന്നിവരായിരുന്നു മുന്നേറ്റത്തെ നയിച്ചിരുന്നത്. ജീസസ്, സ്റ്റെർലിംഗ്, ഡിബ്രൂയിൻ, മഹ്റസ് എന്നിവർ സിറ്റി നിരയിൽ ആക്രമണങ്ങൾ മെനഞ്ഞു. വല്ലപ്പോഴും അവസരങ്ങൾ ഉണ്ടാക്കിയാതൊഴിച്ചാൽ വലിയ തോതിലുള്ള മുന്നേറ്റമൊന്നും ഇരുടീമിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
Battling to a third clean sheet in our last four #PL games at home ⛔
— Manchester United (@ManUtd) December 12, 2020
🔴 #MUFC
#️⃣ #MUNMCI pic.twitter.com/vOflp6jBkL
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി പരാജയം രുചിച്ചു. എതിരില്ലാത്ത ഒരു ഗോളിന് എവെർട്ടണാണ് ചെൽസിയെ കീഴടക്കിയത്. മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ സിഗുഡ്സൺ നേടിയ പെനാൽറ്റി ഗോളാണ് എവെർട്ടണ് വിജയം നേടികൊടുത്തത്. വെർണർ, ജിറൂദ്, ഹാവെർട്സ് എന്നീ മികച്ച താരങ്ങൾ ഇറങ്ങിയിട്ടും ചെൽസിക്ക് ഗോൾ കണ്ടെത്താനാവാതെ പോവുകയായിരുന്നു. ഇതോടെ ലീഗിലെ രണ്ടാം തോൽവി വഴങ്ങിയ ചെൽസി മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് ചെൽസിയുടെ സമ്പാദ്യം. അതേസമയം എവെർട്ടൺ ഏഴാം സ്ഥാനത്താണ്. ഇരുപത് പോയിന്റാണ് എവെർട്ടണിന്റെ പക്കലുള്ളത്.
FT: Everton take the points today. 😔#EVECHE pic.twitter.com/Yhc2SyU4OB
— Chelsea FC (@ChelseaFC) December 12, 2020