മാക്ക് ആല്ലിസ്റ്റർക്ക് പുതിയ ഇരട്ടപ്പേരിട്ട് യുർഗൻ ക്ലോപ്!

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് വേണ്ടിയും അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് അലക്സിസ് മാക്ക് ആല്ലിസ്റ്റർ.അതുകൊണ്ടുതന്നെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നു. 35 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ലിവർപൂൾ ചിലവഴിച്ചിട്ടുള്ളത്.കൂടാതെ മധ്യനിരയിലേക്ക് സോബോസ്ലിയേയും ലിവർപൂൾ സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും ഈ താരങ്ങളെക്കുറിച്ച് ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.മാക്ക് ആല്ലിസ്റ്റർക്ക് താൻ ഗാരി എന്ന പുതിയ ഇരട്ട പേരിട്ടു എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.2000 മുതൽ 2002 വരെ ലിവർപൂളിന് വേണ്ടി കളിച്ചിട്ടുള്ള സ്കോട്ടിഷ് താരമാണ് ഗാരി മാക്ക് ആല്ലിസ്റ്റർ. അദ്ദേഹത്തിന്റെ റഫറൻസ് ആയിക്കൊണ്ടാണ് താൻ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് ഗാരി എന്ന പേരിട്ടതെന്ന് ക്ലോപ് വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മാക്ക് ആല്ലിസ്റ്റർക്ക് എന്ത് പേരിടും എന്നത് ഞാൻ വളരെ പെട്ടെന്ന് ചിന്തിച്ചെടുത്ത ഒരു തീരുമാനമാണ്.ഗാരി മാക്ക് ആല്ലിസ്റ്ററുടെ പേരാണ് എന്റെ ഓർമ്മയിൽ വന്നത്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആ പേരിട്ടു.മാക്ക് ആല്ലിസ്റ്ററും സോബോസ്ലിയും മികച്ച താരങ്ങളാണ്.ഈ രണ്ട് സൈനിങ്ങുകളും ആരാധകർക്ക് വളരെയധികം ഇഷ്ടമായിട്ടുണ്ട്. അവർ എത്തിയിട്ട് അധികം നാളുകൾ ഒന്നുമായിട്ടില്ല. വളരെ മികച്ച രൂപത്തിൽ ഇപ്പോൾ അവർ പരിശീലനം നടത്തുന്നുണ്ട്.അവർക്ക് എല്ലാവരെയും ഇമ്പ്രസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അത് നല്ല കാര്യമാണ് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ ലിവർപൂളിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും അവർക്ക് സാധിച്ചിട്ടില്ല.ഈ പ്രീ സീസണിൽ വമ്പൻമാരായ ലെസ്റ്റർ സിറ്റി,ബയേൺ മ്യൂണിക്ക് എന്നിവരെ ലിവർപൂൾ നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *