മാക്ക് ആല്ലിസ്റ്ററുടെ മൂന്ന് മത്സരങ്ങളിലെ സസ്പെൻഷൻ പിൻവലിച്ചു!

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ലിവർപൂളിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂൾ ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ,ഡിയോഗോ ജോട്ട,ലൂയിസ് ഡയസ് എന്നിവരായിരുന്നു ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്.അർജന്റൈൻ സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ ആൻഫീൽഡിലെ തന്റെ അരങ്ങേറ്റ മത്സരമായിരുന്നു കളിച്ചിരുന്നത്.

എന്നാൽ സ്വന്തം മൈതാനത്തെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഈ അർജന്റൈൻ സൂപ്പർ താരത്തിന് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ 58ആം മിനിട്ടിലാണ് എതിർ താരത്തെ ഫൗൾ ചെയ്തതിന്റെ പേരിൽ മാക് ആല്ലിസ്റ്റർക്ക് റെഡ് കാർഡ് നൽകിയത്.സ്ട്രൈറ്റ് റെഡ് കാർഡായിരുന്നു അദ്ദേഹത്തിന്റെ ലഭിച്ചിരുന്നത്. അത് റെഡ് കാർഡ് അർഹിച്ചിരുന്നില്ല എന്നുള്ള അഭിപ്രായം അപ്പോൾ തന്നെ ഉയർന്നിരുന്നു. ലിവർപൂൾ പരിശീലകനും ബേൺമൗത്ത് പരിശീലകനുമൊക്കെ ഇക്കാര്യം മത്സരശേഷം പറഞ്ഞിരുന്നു.

സ്ട്രൈറ്റ് റെഡ് കാർഡ് ലഭിച്ചതിനാൽ മൂന്ന് മത്സരങ്ങളിലെ സസ്പെൻഷനായിരുന്നു മാക്ക് ആല്ലിസ്റ്റർക്ക് ലഭിച്ചിരുന്നത്.അതായത് ന്യൂ കാസിൽ യുണൈറ്റഡ്,ആസ്റ്റൻ വില്ല,വോൾവ്സ് എന്നീ ടീമുകൾക്കെതിരെയുള്ള പ്രീമിയർ ലീഗ് മത്സരം അദ്ദേഹത്തിന് നഷ്ടമാകുമായിരുന്നു. എന്നാൽ റഫറിയുടെ ഈ തീരുമാനത്തിനെതിരെ ലിവർപൂൾ പ്രീമിയർ ലീഗ് FA യെ സമീപിച്ചിരുന്നു. ഒരു അപ്പീലായിരുന്നു അവർ നൽകിയിരുന്നത്.ഈ അപ്പീൽ ഇപ്പോൾ ഫലം കണ്ടിട്ടുണ്ട്.

അതായത് റഫറിയുടെ ഭാഗത്ത് തെറ്റുപറ്റി എന്നത് FA സ്ഥിരീകരിച്ചിട്ടുണ്ട്.മാക്ക് ആല്ലിസ്റ്റർ യഥാർത്ഥത്തിൽ റെഡ് കാർഡ് അർഹിച്ചിരുന്നില്ല എന്നുള്ളത് ഇവർ കണ്ടെത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ അർജന്റീന സൂപ്പർതാരത്തിന്റെ വിലക്ക് ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ അദ്ദേഹത്തിന് പങ്കെടുക്കാം.ലിവർപൂളിനെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമായ ഒരു വിധി തന്നെയാണ് FA യിൽ നിന്നും ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *