മത്സരം വീണ്ടും നടത്തണം : ആവശ്യവുമായി ക്ലോപ്

പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ലിവർപൂൾ ടോട്ടൻഹാമിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ലിവർപൂൾ പരാജയപ്പെട്ടിരുന്നത്. മത്സരത്തിൽ സൂപ്പർ താരം ലൂയിസ് ഡയസ് ഒരു ഗോൾ നേടിയിരുന്നു. പക്ഷേ അത് ഓഫ്സൈഡാണെന്ന് റഫറി വിധിക്കുകയായിരുന്നു.

എന്നാൽ അത് ഓഫ്സൈഡല്ലെന്നും റഫറിമാർക്ക് പറ്റിയ മിസ്റ്റേക്ക് ആണെന്നും റഫറിമാരുടെ സംഘടന തുറന്നു പറഞ്ഞിരുന്നു.അവർ ലിവർപൂളിനോട് മാപ്പ് പറയുകയും ചെയ്തു. എന്നാൽ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് മറ്റൊരു ആവശ്യം ഇപ്പോൾ ഉന്നയിച്ചിട്ടുണ്ട്.ഈ മത്സരം വീണ്ടും നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവിശ്യം.ക്ലോപിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ വാർ റൂമിലെ ഓഡിയോക്ക് വേണ്ടി കാത്തിരിക്കുന്നില്ല. അതിൽ വലിയ കാര്യമൊന്നുമില്ല. ആ ഗോൾ ഞാൻ കണ്ടതാണ്.ഞങ്ങൾ ഗോൾ നേടിയിട്ടും നിങ്ങൾ അത് അനുവദിച്ചില്ല.ഇത് ശരിയായ രീതിയിൽ പരിഹരിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയാവുന്ന കാര്യം.തീർച്ചയായും അതൊരു മിസ്റ്റേക്ക് ആയിരിക്കാം.ഒരു പരിശീലകൻ എന്ന നിലയിൽ അല്ല,ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നു, മത്സരം വീണ്ടും നടത്തണം. പക്ഷേ അത് നിങ്ങൾ നടത്തില്ല എന്ന് എനിക്കറിയാം ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

ഏതായാലും വലിയ വിമർശനമാണ് ഇപ്പോൾ റഫറിമാർക്ക് ഇക്കാര്യത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയും ഒരുപാട് അബദ്ധങ്ങൾ റഫറിമാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇനി യൂറോപ്പ ലീഗിലാണ് അടുത്ത മത്സരം ലിവർപൂൾ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *