മക്ഗ്രഗറെ പിന്തള്ളി,കായികലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ലയണൽ മെസ്സി തന്നെ!

കഴിഞ്ഞ വർഷം കായിക ലോകത്തെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നവരുടെ ലിസ്റ്റ് ഫോബ്സ് മാഗസിൻ പുറത്ത് വിട്ടപ്പോൾ അതിൽ ഒന്നാം സ്ഥാനം നേടിയിരുന്നത് UFC ഫൈറ്ററായ കോണർ മക്ഗ്രഗറായിരുന്നു. എന്നാൽ ഇദ്ദേഹത്തെ പിന്തള്ളിക്കൊണ്ട് സൂപ്പർ താരം ലയണൽ മെസ്സി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഫോബ്സ് മാഗസിൻ ഈ വർഷം ഏറ്റവും കൂടുതൽ സമ്പാദിച്ച കായികതാരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടത്. ഇതിലെ രസകരമായ ഒരു കാര്യം എന്തെന്നാൽ മക്ഗ്രഗർക്ക് ആദ്യ പത്തിൽ പോലും ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്.

130 മില്യൺ ഡോളറാണ് ലയണൽ മെസ്സി ഈ വർഷം സമ്പാദിച്ചിട്ടുള്ളത്.75 മില്യൺ ഡോളറാണ് മെസ്സിക്ക് സാലറിയായികൊണ്ട് പിഎസ്ജിയിൽ നിന്നും ലഭിക്കുന്നത്.55 മില്യൺ ഡോളറാണ് മറ്റു മാർഗങ്ങളിൽ നിന്നും മെസ്സി സമ്പാദിച്ചിട്ടുള്ളത്.

അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ട്.115 മില്യൺ ഡോളറാണ് താരത്തിന്റെ ഈ വർഷത്തെ വരുമാനം.60 മില്യൺ ഡോളറാണ് യുണൈറ്റഡിൽ റൊണാൾഡോയുടെ സാലറി. ബാക്കിയുള്ള 55 മില്യൺ മറ്റു മാർഗ്ഗങ്ങളിലൂടെ അദ്ദേഹം സമ്പാദിച്ചതാണ്.

അതേസമയം പിഎസ്ജിയുടെ മറ്റൊരു സൂപ്പർ താരമായ നെയ്മർ ജൂനിയർ നാലാം സ്ഥാനത്തുണ്ട്.95 മില്യൺ ഡോളറാണ് നെയ്മറുടെ ഈ വർഷത്തെ സമ്പാദ്യം.70 മില്യൺ ഡോളറാണ് നെയ്മർക്ക് സാലറി ഇനത്തിൽ ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 25 മില്യൺ ഡോളർ മറ്റു മാർഗങ്ങളിലൂടെ അദ്ദേഹം സമ്പാദിച്ചതാണ്.

ഏതായാലും കായിക ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന ആദ്യ പത്ത് പേർ ഇവരാണ്.

1-Lionel Messi: 130 million
2-LeBron James: 121.2 million
3-Cristiano Ronaldo: 115 million
4-Neymar Jr.: 95 million
5-Stephen Curry: 92.8 million
6-Kevin Durant: 92.1 million
7-Roger Federer: 90.7 million
8-Canelo Alvarez: 90 million
9-Tom Brady: 83.9 million
10-Giannis Antetokounmpo 80.9 million

ഇതാണിപ്പോൾ ഫോബ്സ് പുറത്ത് വിട്ടിരിക്കുന്നു ലിസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *